Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത് ആ നീക്കം- വെളിപ്പെടുത്തി മീരാബായ് ചാനു

1

ടോക്കിയോ ഒളിംപിക്‌സില്‍ തന്റെ വെള്ളി മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത് എന്താണെന്നു വെളിപ്പെടുത്തി വനിതാ ഭാരോദ്വഹന താരം മീരാബായ് ചാനു. 49 കിഗ്രാം ഭാരോദ്വഹനത്തിലാണ് മണിപ്പൂരുകാരിയായ ചാനു രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ചത്. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഒളിംപിക് മെഡലും കന്നി വെള്ളി മെഡലും കൂടിയാണിത്. 2000ലെ സിഡ്‌നി ഗെയിംസില്‍ കര്‍ണം മല്ലേശ്വരി ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയതായിരുന്നു നേരത്തേ ഈയിനത്തില്‍ ഇന്ത്യയുടെ പ്രധാന നേട്ടം. ഇതാണ് ചാനു തിരുത്തിയത്.

ഇത്തവണത്തെ ഒളിംപിക്‌സിന മുന്നോടിയായി ചാനു അമേരിക്കയില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ഇതാണ് മെഡല്‍ വിജയത്തില്‍ വഴിത്തിരിവായതെന്നാണ് അവര്‍ പറയുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഒരു സമയത്ത് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയ ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സായിയും ഇടപെട്ട് എനിക്കു ടിക്കറ്റ് നേടിത്തരികയും ഇതാണ് അവിടെയെത്താന്‍ സഹായിച്ചത്. അമേരിക്കയില്‍ ഞാന്‍ പരിശീലനം നടത്തുകയും ചെയ്തു.

ആഗ്രഹിച്ചതു പോലെ എല്ലാ തരത്തിലുള്ള പിന്തുണയും എനിക്കു ലഭിച്ചിരുന്നു. ഈ പിന്തുണയ്ക്കു എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ടാര്‍ജറ്റ് ടു ഒളിംപിക് പോഡിയം സ്‌കീം (ടോപ്‌സ്) കഴിവിന്റെ പരാമവധി പരിശീലനം നടത്താന്‍ എന്നെ സഹായിക്കും അതിനുള്ളള സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തതായും ചാനു വിശദമാക്കി. നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

2

മല്‍സരത്തിന്റെ തലേ ദിവസവും അന്നും ഒരുപാട് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ചാനു വെളിപ്പെടുത്തി. നിങ്ങള്‍ക്കു തീര്‍ച്ചയായും സമ്മര്‍ദ്ദം ഉണ്ടാവുക തന്നെ ചെയ്യും. നേടാന്‍ സാധിക്കുമോയെന്ന സംശയങ്ങളും മനസ്സിലുണ്ടാവും. ഞാന്‍ അവയെ എല്ലാം മറക്കാനായിരുന്നു ശ്രമിച്ചത്. ഇത ആര്‍ക്കും സംഭവിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ കാര്യമായി എടുക്കേണ്ടെന്നും ഞാന്‍ മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും ചാനു വ്യക്തമാക്കി.

മീരാബായ് രാജ്യത്തിനു മെഡല്‍ സമ്മാനിക്കുമെന്ന് എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു, അതിനാല്‍ തന്നെ മല്‍സരത്തിന്റെ തലേദിവസം ഞാന്‍ അസ്വസ്ഥയായിരുന്നു. എങ്കിലും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. കഴിവിന്റെ പരമാവധി നല്‍കാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞാന്‍ മല്‍സരിക്കാനിറങ്ങിയത്. എന്നാലും അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നതായും ചാനു മനസ്സ്തുറന്നു.

സ്‌നാച്ചില്‍ ഞാന്‍ ഒരുപാട് തയ്യാറെടുപ്പ് ഒളിംപിക്‌സിവു മുമ്പ് നടത്തിയിരുന്നു. അതിനാല്‍ ഇതില്‍ നന്നായി തന്നെ ചെയ്യാനാവുമെന്ന ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. ഒരുപാട് പരിശീലനം നടത്തിയിരുന്നു. ചൈന ഈയിനത്തില്‍ വളരെ ശക്തരാണ്. എങ്കിലും എതിരാളികള്‍ക്കു വെല്ലുവിളി നല്‍കാന്‍ എനിക്കു സാധിച്ചു. നല്ല അനുഭവമായിരുന്നു ഈ മല്‍സരം, എന്റെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഞാന്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ചാനു വിശദമാക്കി.

Story first published: Tuesday, July 27, 2021, 17:44 [IST]
Other articles published on Jul 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+