Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഒന്നും രണ്ടുമല്ല, വാരിക്കൂട്ടിയത് ഏഴു മെഡലുകള്‍!- എമ്മ വേറെ ലെവല്‍

1

ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വനിതാ നീന്തല്‍ താരം എമ്മ മക്കിയോണ്‍. ഏഴു മെഡലുകളാണ് ഇത്തവണ നീന്തല്‍ക്കുളത്തില്‍ നിന്നും എമ്മ മുങ്ങിയെടുത്തത്. ഇതോടെ പുതിയ ലോക റെക്കോര്‍ഡും ഓസീസ് താരം കുറിച്ചു. ഒരു ഗെയിംസില്‍ ഏറ്റവുമധികം മെഡലുകള്‍ സ്വന്തമാക്കിയ വനിതാ താരമെന്ന റെക്കോര്‍ഡിനാമ് എമ്മ അവകാശിയായത്.

കഴിഞ്ഞ രണ്ടു ഒളിംപിക്‌സുകളിലും ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഞായറാഴ്ച നടന്ന 4-100 മീറ്റര്‍ റിലേയില്‍ ഓസ്‌ട്രേലിയന്‍ ടീം സ്വര്‍ണമണിഞ്ഞിരുന്നു. ഈ സംഘത്തില്‍ എമ്മയുമുണ്ടായിരുന്നു. ഇതോടെയാണ് ഓസീസ് താരം തന്റെ മെഡല്‍ സമ്പാദ്യം ഏഴാക്കി ഉയര്‍ത്തിയത്. ടോക്കിയോയിലെ മാജിക്കല്‍ പ്രകടനത്തോടെ ഓസീസിന്റെ എക്കാലത്തെയും മികച്ച ഒളിംപ്യനായി എമ്മ മാറിയിരിക്കുകയാണ്. റിയോയിലെ കഴിഞ്ഞ ഗെയിംസില്‍ നാലു മെഡലുകളായിരുന്നു താരത്തിനു ലഭിച്ചിരുന്നത്. ഇതാണ് ഇത്തവണ ഏഴാക്കി എമ്മ ഉയര്‍ത്തിയത്. രണ്ടു ഒളിംപിക്‌സുകളില്‍ നിന്നായി എമ്മ വാരിക്കൂട്ടിയത് 11 മെഡലുകളാണ്.

IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും

IND vs ENG:'ഇംഗ്ലണ്ടിനെ വീഴ്ത്തും, ഇന്ത്യ ടെസ്റ്റ് പരമ്പര നേടും', വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ

ഒളിംപിക്‌സിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ആറു മെഡലുകള്‍ ഒരു എഡിഷനില്‍ നേടിയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. 1952ലെ ഗെയിംസില്‍ പശ്ചിമ ജര്‍മനിയുടെ ക്രിസ്റ്റ്യന്‍ ഓട്ടോയും 2008ലെ സിഡ്‌നി ഗെയിംസില്‍ അമേരിക്കയുടെ നതാലി കഫ്‌ലിനുമായിരുന്നു ആറു മെഡലുകള്‍ വീതം നേടിയത്. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന റെക്കോര്‍ഡാണ് എമ്മ ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

ഇത്തവണ നാലു സ്വര്‍ണവും മൂന്നു വെങ്കലവുമടക്കമാണ് എമ്മയ്ക്കു ഏഴു മെഡലുകള്‍ ലഭിച്ചത്. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയ്‌ക്കൊപ്പം 4-100 മീറ്റര്‍ മെഡ്‌ലേ റിലേ, 4-100 മീറ്റര്‍ ഫ്രീസ്റ്റല്‍ റിലേ എന്നിവയില്‍ സ്വര്‍ണം നേടിയ ഓസീസ് ടീമിലും താരം ഉള്‍പ്പെട്ടിരുന്നു. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4-100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നിവയിലായിരുന്നു എമ്മയുടെ വെങ്കല മെഡല്‍ നേട്ടം.

Story first published: Thursday, August 26, 2021, 12:31 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+