മരണഗ്രൂപ്പില്‍ ഇംഗ്ലണ്ട് - ഇറ്റലി പോരാട്ടം
സാവോപോളോ: ഇംഗ്ലണ്ട്, ഇറ്റലി, കോസ്റ്റാറിക്ക, ഉറുഗ്വേ.... ബ്രസീല്‍ ലോകകപ്പിലെ മരണഗ്രൂപ്പ് ഏതാണ് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. ഡി ഗ്രൂപ്പ്. ഒരു തോല്‍വി പോലും താങ്ങാന്‍ ഇവിടെ ഒരു ടീമിനും പറ്റില്ല. ഓരോ കളിയും മരണക്കളിയാണ്. ആരും പുറത്തുപാകാം. ഡി ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും ഇറ്റലിയും ഇന്ന് മുഖാമുഖം വരുമ്പോള്‍ ആരാധകരുടെ ചങ്കിടിക്കുന്നതും അതുകൊണ്ട് തന്നെ.
പ്രതീക്ഷകളുടെ ഭാരമില്ലാതെയാണ് ഇത്തവണ ഇംഗ്ലണ്ടിന്റെ വരവ്. സൂപ്പര്‍ താരം വെയ്ന്‍ റൂണി, സ്റ്റീവന്‍ ജെറാദ്, ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവരൊഴിച്ചാല്‍ താരതമ്യേന പുതിയ കളിക്കാരാണ് കൂടുതലും. പ്രതിരോധത്തിന്റെ ആശാന്മാരായ അസൂറികളെ റോയ് ഹഡ്‌സന്‍ മനസില്‍ കാണുന്ന പ്ലാനുകള്‍ എന്താകും എന്നത് അവസാന നിമിഷം വരെയും അചിന്ത്യം.

2006 ല്‍ ലോകചാമ്പ്യന്മാരായ ഇറ്റലി കഴിഞ്ഞ തവണ ഒരു ദുരന്തമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ ഇറ്റലി പുറത്തായി. മരിയോ ബെലോട്ടെല്ലിയാണ് ഇറ്റലിയുടെ ഗോളടി പ്രതീക്ഷകളില്‍ മുന്നില്‍. സൂപ്പര്‍ താരം ആന്ദ്രേ പിര്‍ലോയുടെ അവസാനത്തെ ലോകകപ്പാകും ഇത്. 1966 ന് ശേഷം ഒരു ലോകകപ്പ് ജയിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. 2006 ലാണ് ഇറ്റലിയുടെ കീരീടവിജയമുണ്ടായത്.
ഇംഗ്ലണ്ടിനും ഇറ്റലിക്കും പുറമെ മറ്റൊരു ലോകചാമ്പ്യന്‍ കൂടി ഗ്രൂപ്പ് ഡി യിലുണ്ട്, ഉറുഗ്വെ. ലോക ചാമ്പ്യന്മാരായിട്ടില്ലെങ്കിലും കോസ്റ്ററിക്കയും മോശമല്ല. ഗ്രൂപ്പിലെ ആദ്യ മത്സരം ഉറുഗ്വേ - കോസ്റ്ററിക്കയാണ്. ഗ്രൂപ്പ് സിയില്‍ കൊളംബിയ - ഗ്രീസ് മത്സരവും ഐവറി കോസ്റ്റ് - ജപ്പാന്‍ മത്സരവും ഈ രാത്രി നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications