Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രാക്കില്‍ മീറ്റ് റെക്കോഡൊടെ ഒപി ജെയ്ഷ

തിരുവനന്തപുരം:ദേശീയ ഗെയിംസ് അത്‌ല്റ്റിക്‌സ് ഇനങ്ങളില്‍ കേരളം കുതിപ്പ് തുടങ്ങി. ആദ്യദിനം 5000 മീറ്ററില്‍ ഒപി ജെയ്ഷയാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. മീറ്റ് റെക്കോഡൊടെയാണ് ജെയ്ഷയുടെ സ്വര്‍ണ നേട്ടം. മഹാരാഷ്ട്രയുടെ ലളിതാ ബാബര്‍ വെള്ളിയും സ്വാതി ഗദീവെ വെങ്കലം നേടിയപ്പോള്‍ കേരളത്തിന്റെ പ്രീജ ശ്രീധരന്‍ നാലാമതായിട്ടാണ് ഫിനിഷ് ചെയ്തത്.

ഇതേ ഇനത്തില്‍ തന്നെ കേരളത്തിന്റെ പിയു ചിത്ര അഞ്ചാം സ്ഥാനം കരസ്ഥമാക്കി. അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണവും കേരളത്തിനാണ്. ഇതോടെ ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ നേട്ടം 19 ആയി.ആദ്യ മുതല്‍ അവസാനം വരെ ഒപി ജെയ്ഷ ഒരേ വേഗതയിലായിരുന്നു കുതിപ്പ്. ഏകപക്ഷീയമായി, വെല്ലുവിളികള്‍ ഏതുമില്ലാതെ ഫിനിഷ് ചെയ്തപ്പോള്‍ 5000 മീറ്ററിലെ മീറ്റ്‌റെക്കോഡും ജയ്ഷ തന്റെ പേരിലാക്കി.2011 ദേശീയ ഗെയിംസില്‍ മഹാരാഷ്ട്രയുടെ കവിത റാവുത്ത് കുറിച്ച 15.54 സെക്കന്‍ഡെന്ന റെക്കാഡാണ് ജെയ്ഷ മറികടന്നത്. 15.31 സെക്കന്റിലാണ് ജെയ്ഷ ഫിനിഷ് ചെയ്തത്.

op-jaisha

കൂടാതെ ഫെന്‍സിങ്ങില്‍ കേരളത്തിന്റെ ആര്‍ ഭവാനി ദേവിയും കെപിദില്‍നയും സ്വര്‍ണം നേടി. ലോങ്ജംപ് ഫൈനലിനു യോഗ്യത നേടാതെ രഞ്ജിത് മഹേശ്വരി പുറത്തായത് കേരളത്തിന് നിരാശയുണ്ടാക്കി യോഗ്യതാ റൗണ്ടിലെ രഞ്ജിത്തിന്റെ ആദ്യചാട്ടം ഫൗളായിരുന്നു. തുടര്‍ന്ന് രണ്ടും മൂന്നും ശ്രമങ്ങളില്‍നിന്നു രഞ്ജിത് വിട്ടുനിന്നു. കനോയിങ് ഡബിളില്‍ ബെറ്റി ജോസഫ് ആതിര ശൈലപ്പന്‍ സഖ്യവും ഫോറില്‍ സുബി അലക്‌സാണ്ടര്‍, ആതിര ശൈലപ്പന്‍, നിത്യ കുര്യാക്കോസ്, ബെറ്റി ജോസഫ് സഖ്യവും നേടിയ വെള്ളിമെഡലുകളും കയാക്കിങ് ഡബിളില്‍ കെ. മിനിമോള്‍ ,ശില്‍പമോള്‍ ശിശുപാലന്‍ സഖ്യം നേടിയ വെങ്കലവുംനേടി.

ഫെന്‍സിങ്ങില്‍ സ്‌റ്റെഫിത ചാലില്‍, കെവിബീഷ് എന്നിവര്‍ക്കു വെങ്കലം.ലോങ്ജമ്പില്‍ കേരളത്തിന്റെ മുഹമ്മദ് അനീസും എംപി ഹരീകൃഷ്ണനും ഫൈനലിന് യോഗ്യത നേടി.വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനു രാഘവനും അനില്‍ഡ തോമസും അനു മറിയം ജോസും ഫൈനലിന് യോഗ്യത നേടി. ട്രാക്കില്‍ ഇന്ന് കേരളത്തിനു മെഡല്‍ പ്രതീക്ഷയുടെ ദിനമാണ്. അത്‌ലറ്റിക്‌സില്‍ ഇന്ന് ആറു ഫൈനലുകളാണ് നടക്കുന്നത്.

Story first published: Tuesday, February 10, 2015, 10:40 [IST]
Other articles published on Feb 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+