ദേശീയ ഗെയിംസ് പ്രമോഷണല്‍ വീഡിയോയുമായി സച്ചിന്‍
തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ വെടിക്കെട്ട് തീംസോങ്ങ് പുറത്തിറങ്ങി. പതിവില്‍ നിന്നും വ്യത്യസ്തമായൊരു തീം സോങാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരുക്കിയ പ്രമോഷണല്‍ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഗെയിംസിന്റെ പ്രമോഷണല്‍ വീഡിയോയുമായി നിങ്ങള്‍ക്കു മുന്നില്‍ എത്തുന്നത്.

ഗെയിംസിന്റെ അംബാസിഡറായ സച്ചിനെ ഉള്‍പ്പെടുത്തിയാണ് ഈ പ്രമോഷണല്‍ വീഡിയോ ഒരുക്കിയത്. ഗായകന്‍ ഹരിഹരനാണ് മനോഹര തീം സോങ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസും, ഹിരിഹരനും, യുവ ഗായിക ശ്രേയ ഘോഷാലും ചേര്‍ന്നാണ് തീം സോങ് പാടിയിരിക്കുന്നത്. ഇന്ത്യന്‍ ഗായിക പ്രമികള്‍ കാത്തിരിക്കുന്ന ഗെയിംസ് ജനുവരി 31 നാണ് കേരളക്കരയില്‍ അരങ്ങേറുക. ജനങ്ങളുടെ ആവേശം കൂട്ടുന്നതരത്തിലുള്ള പ്രമോഷണല്‍ വീഡിയോ ഒന്നു കണ്ടുനോക്കൂ..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications