Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ഗെയിംസ്: നീന്തല്‍ക്കുളം രക്ഷിച്ചു, കേരളം അഞ്ചാമത്

തിരുവനന്തപുരം: നീന്തല്‍ കുളത്തില്‍ നിന്നുള്ള മെഡലുകള്‍ കേരളത്തെ രക്ഷിച്ചു. ദേശീയ ഗെയിംസിന്റെ രണ്ടാം ദിനം അഞ്ച് മെഡലുകളാണ് നീന്തല്‍ കുളത്തില്‍ നിന്ന് കേരളത്തിന് ലഭിച്ചത്.

ഗെയിംസില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയ നീന്തല്‍ താരം സജ്ജന്‍ പ്രകാശ് സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു. 1500 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ സജ്ജന്‍ ട്രിപ്പിള്‍ തികച്ചു.

National Games

1500 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ നീന്തലില്‍ കേരളത്തിന്റെ എഎസ് ആനന്ദ് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്‍മാരുടെ 4-400 മീറ്റര്‍ മെഡ്‌ലെ റിലേയിലും കേരളം മികച്ച പ്രകടനം പുറത്തെടുത്തു. ഈ ഇനത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി.

പുരുഷന്‍മാരുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലാണ് കേരളത്തിന് മറ്റൊരു വെള്ളി മെഡല്‍ ലഭിച്ചത്. അനൂപ് അഗസ്റ്റിനാണ് വെള്ളിമെഡല്‍ നേടിയത്. അനൂപിന് തൊട്ടുപിന്നിലായി ഫിനിഷ് ചെയ്ത അരുണ്‍ എസ് വെങ്കലമെഡല്‍ സ്വന്തമാക്കി.

നാല് സ്വര്‍ണമടക്കം കേരളത്തിനിപ്പോള്‍ 16 മെഡലുകളാണ് ഉള്ളത്. മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ആതിഥേയര്‍. 10 സ്വര്‍ണമടക്കം 14 മെഡലുകള്‍ നേടിയ ഹരിയാനയാണ് ഒന്നാമത്. എട്ട് സ്വര്‍ണം നേടിയ സര്‍വ്വീസസ് രണ്ടാമതും ആറ് സ്വര്‍ണം നേടി മഹാരാഷ്ട്ര മൂന്നാമതും ആണ്.

Story first published: Tuesday, February 3, 2015, 9:14 [IST]
Other articles published on Feb 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+