ഇതാണ് എലിസബത്ത്... സ്വര്‍ണം വെടിവച്ചിട്ട ആ എലിസബത്ത്
തിരുവനന്തപുരം: ദേശീയ ഗെയിംസ് എന്നാല്‍ കേരളത്തിന് പുത്തരിയൊന്നും അല്ല. മുമ്പ് ഗെയിംസില്‍ ഓവറേള്‍ കിരീടം നേടിയ ചരിത്രവും ഉണ്ട് കേരളത്തിന്. എന്നാല്‍ ഈ ഷൂട്ടിങ് റേഞ്ചില്‍ കേരളത്തിന്റെ പ്രകടനം അത്ര പോരായിരുന്നു.
പക്ഷേ ചരിത്രത്തിലെ ആ നാണക്കേടുകള്‍ മുണുവന്‍ മായ്ച്ചുകളഞ്ഞാണ് എലിസബത്ത് സൂസന്‍ കോശി എന്ന സുന്ദരി പെണ്‍കുട്ടി ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. രണ്ട് സ്വര്‍ണമെഡലുകളാണ് എലിസബത്ത് കേരത്തിന് വേണ്ടി വെടിവച്ചിട്ടത്.

സ്വര്‍ണമെഡല്‍
ദേശീയ ഗെയിംസ് ഷൂട്ടിങ് വിഭാഗത്തില്‍ കേരളത്തിനായി മെഡല്‍ നേടുന്ന ആദ്യ പെണ്‍കുട്ടിയാണ് എലിസബത്ത് സൂസന്‍ കോശി.

50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍
50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലായിരുന്നു എലിസബത്ത് കേരത്തിന് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്.

50 മീറ്റര്‍ റൈഫിള്‍ ത്രീ
50 മീറ്റര്‍ റൈഫിള്‍ ത്രീയിലും സ്വര്‍ണം നേടിയതോടെ എലിസബത്ത് ഡബിള്‍ തികച്ചു.

കേരളത്തിന് വേണ്ടി
ഒരു മലയാളിയായതില്‍ താന്‍ അഭിമാനിക്കുന്നു എന്നാണ് എലിസബത്ത് പറഞ്ഞത്. തന്റെ മെഡല്‍ നേട്ടം കേരളത്തിന് സമര്‍പ്പിക്കുന്നു എന്നും പറഞ്ഞു.

ഗംഭീര തിരിച്ചുവരവ്
എലിസബത്ത് രണ്ടാം സ്വര്‍ണം നേടിയത് ഒരു റെക്കോര്‍ഡ് തിരിച്ചുവരവിലൂടെ ആയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications