Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്‌സില്‍ ഗുസ്തി പിടിക്കാം: അച്ചടക്ക സമിതിയുടെ അനുമതി...

ദില്ലി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് റിയോ ഒളിംബിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി. നര്‍സിംഗിന് റിയോ ഒളിബിംക്‌സില്‍ പങ്കെടുക്കാന്‍ നാഡ പരിശോധന സമിതിയാണ് അനുമതി നല്‍കിയത്. രണ്ട് തവണ ഉത്തേജക മരുന്ന് പരിശേധനയില്‍ നര്‍സിംഗ് പരാജയപ്പട്ടിരുന്നു. 74 കിലോ ഗുസ്തി വിഭാഗത്തിലാണ് നര്‍സിംഗ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മെഡല്‍ പ്രതീക്ഷയുള്ള ഇന്ത്യന്‍താരമാണ് നര്‍സിംഗ്.

റിയോിലേക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ താരം മയക്ക്മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ താന്‍ മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ആരോ കുടുക്കിയതെന്നുമായിരുന്നു നര്‍സിംഗ് പറഞ്ഞത്. തുടര്‍ന്ന് രണ്ടാമത് നടത്തിയ പരിശോധനയിലും നര്‍സിംഗ് പരാജയപ്പെട്ടതോടെ റിയോ പ്രതീക്ഷ കൈവിട്ടിരുന്നു.

Read More: ഇന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; കനത്ത പിഴയും ഉപദേശവും...

Narsing Yadav

ഇതേ തുടര്‍ന്ന് നര്‍സിംഗിന്റെ ഒളിമ്പിക് അക്രഡിറ്റേഷന്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. നര്‍സിംഗിന് പകരം പ്രവീണ്‍ റാണയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായിരുന്ന സുശീല്‍കുമാറിനെ തഴഞ്ഞായിരുന്നു നര്‍സിംഗിന് അവസരം നല്‍കിയത്.

തന്നെ മയക്ക് മരുന്ന് കേസില്‍ കുടുക്കിയതാണെന്നും ഭക്ഷണത്തില്‍ മയക്ക് മരുന്ന് നല്‍കിയത് ഒരു ദേശീയ താരത്തിന്റെ സഹോദരനാണെന്നും നര്‍സിംഗ് ആരോപിച്ചിരുന്നു. 17കാരനായ ഒരു ജൂനിയര്‍ ഗുസ്തി താരമാണ് നിരോധിത മരുന്ന് തന്റെ ഭക്ഷണത്തില്‍ കലര്‍ത്തിയതെന്നായിരുന്നു ആരോപണം. ഗൂഡാലോചന ചൂണ്ടിക്കാട്ടി അദ്ദേഹം സോനാപ്പേട്ടിയിലെ റായി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയിന്‍മേല്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Read More: നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്‌സില്‍ ഗുസ്തി പിടിക്കാം: അച്ചടക്കസമിതിയുടെ അനുമതി...

Story first published: Monday, August 1, 2016, 17:51 [IST]
Other articles published on Aug 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+