ക്ലോസെ, ഇനി ഇവനാണ് വീരന്‍!
ബെലെ ഹൊറിസോണ്ടോ: നെയ്മറും മെസിയും റൊണാള്‍ഡോയുമൊന്നുമല്ല, മിറോസ്ലോവ് ക്ലോസെയാണ് വീരന്‍. 2006 ലോകകപ്പില്‍ കാല്‍പ്പന്തിനെ തല കൊണ്ട് കുത്തി ഗോളുകളാക്കി ആരാധകരെ കയ്യിലെടുത്ത ക്ലോസെ. ബ്രസീല്‍ ലോകകപ്പില്‍ പതിനാറാം ഗോളോടെ ബ്രസീലിന്റെ തന്നെ സൂപ്പര്‍ താരം റൊണാള്‍ഡോയെ മറികടന്ന് റെക്കോര്‍ഡും കയ്യിലാക്കി.
ഏഴ് ഗോളുകളോടെ ജര്‍മനി ബ്രസീലിനെ നിശബ്ദരാക്കിയ കളിയില്‍ ഇരുപത്തിമൂന്നാം മിനുട്ടിലാണ് ക്ലോസെ തന്റെ റെക്കോര്‍ഡ് ഗോള്‍ അടിച്ചത്. തന്റെ ഗോള്‍ ക്ലോസെ തിരുത്തുമ്പോള്‍ ബോക്‌സില്‍ കമന്ററി പറയുകയായിരുന്നു ബ്രസീലിന്റെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ.
ക്ലോസെയുടെ നാലാമത്തെ ലോകകപ്പാണിത്. 23 ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണ് ക്ലോസെ തന്റെ പതിനാറാം ഗോളടിച്ചത്. ലോകകപ്പിലെ ഗോളടി വീരന്മാരുടെയും ക്ലോസെയുടെയും വിശേഷങ്ങളിലേക്ക്,

ലോകം കാല്‍ക്കീഴില്‍
ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇനി ക്ലോസെയ്ക്ക് സ്വന്തം. നാല് ലോകകപ്പുകളിലായി 23 കളികളെടുത്തു ക്ലോസെ ഈ നേട്ടത്തിലെത്താന്‍. ഈ ലോകകപ്പില്‍ ക്ലോസെയുടെ രണ്ടാമത്തെ ഗോളാണിത്.

റൊണാള്‍ഡോ പിന്നില്‍
ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയുടെ റെക്കോര്‍ഡാണ് ക്ലോസെയ്ക്ക് മുന്നില്‍ പഴങ്കഥയായത്. നാല് ലോകകപ്പുകളില്‍ നിന്നും 19 കളി കളിച്ചാണ് റൊണാള്‍ഡോ 15 ഗോളടിച്ചത്.

ഗെര്‍ഡ് മുള്ളറിനൊപ്പം
മുള്ളറിനൊപ്പം പതിനാല് ഗോളുകളുമായാണ് ക്ലോസെ ബ്രസീലിലേക്ക് വണ്ടി കയറിയത്. രണ്ട് ലോകകപ്പുകള്‍ മാത്രം കളിച്ച മുള്ളര്‍ വെറും 13 കളിയിലാണ് 14 ഗോളുകള്‍അടിച്ചുകൂട്ടിയത്.

പെലെയുമുണ്ട്
ഇതിഹാസതാരം പെലയും ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയിലുണ്ട്. 14 കളികളില്‍ നിന്നും പെലെ 12 ഗോളാണ് അടിച്ചത്. 1968 മുതല്‍ നാല് ലോകകപ്പുകളില്‍ പെലെ കളിച്ചു.

തോമസ് മുള്ളര്‍
ഈ ലോകകപ്പ് കളിക്കുന്നവരില്‍ ജര്‍മനിയുടെ തന്നെ തോമസ് മുള്ളറാണ് ക്ലോസെയ്ക്ക് പിന്നിലുള്ളത്. 12 കളികളില്‍ നിന്നും പത്ത് ഗോളടിച്ചിട്ടുണ്ട് മുള്ളര്‍. 24 കാരനായ മുള്ളര്‍ക്ക് മുമ്പില്‍ പക്ഷേ അങ്കങ്ങളിനിയും ബാക്കിയുണ്ട്.

2006 കലക്കി
2006 ലോകകപ്പില്‍ അഞ്ച് ഗോളുകളോടെ ക്ലോസെ ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായി. കോസ്റ്റാറിക്കയ്ക്കും ഇക്വഡോറിനും അര്‍ജന്റീനയ്ക്കും എതിരായിരുന്നു ക്ലോസെയുടെ ഗോളുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications