Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്മാനവേളയില്‍ ഷൂട്ടിങ് മെഡല്‍ ജേതാവ് മനു ഭാക്കര്‍ നിലത്തിരുന്നു; വിവാദം പുകയുന്നു

ദില്ലി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതിയ ഇന്ത്യയുടെ വനിതാ ഷൂട്ടര്‍ മനു ഭാക്കര്‍ സമ്മാനദാന വേളയില്‍ നിലത്തിരുന്നതിനെചൊല്ലി വിവാദം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സംഭവം.

മനുവിന്റെ ഗ്രാമത്തില്‍ നടന്ന ചടങ്ങിനിടെ ഇന്ത്യയുടെ സ്വര്‍ണജേതാവ് നിലത്തിരിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. കായികതാരത്തെ അപമാനിച്ചെന്നും ചിലര്‍ ആരോപിച്ചു. സ്ഥലത്തെ ഒട്ടേറെ പ്രമുഖരും വിവിഐപികളും പങ്കെടുത്ത ചടങ്ങിലായിരുന്നു കായിക താരത്തെ അപമാനിച്ചെന്നാണ് പ്രചരണമുണ്ടായത്. എന്നാല്‍, താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നിലത്തിരുന്നതെന്നാണ് ഷൂട്ടര്‍ ഇതിന് നല്‍കുന്ന വിശദീകരണം.

manubhakerwinsgold

വേദിയില്‍ ഇരിക്കാനായി സ്ഥലമുണ്ടായിരുന്നു. എന്നാല്‍, എന്നേക്കാള്‍ മുതിര്‍ന്നവര്‍ വന്നപ്പോള്‍ അവര്‍ക്കായി മാറിയിരിക്കുകയായിരുന്നെന്നും പതിനാറുകാരി പറഞ്ഞു. ഇതില്‍ വിവാദമാക്കേണ്ട കാര്യമില്ല. നിലത്തിരുന്നതില്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല. പിന്തുണ നല്‍കിയ ല്ലൊവര്‍ക്കും നന്ദിയുണ്ടെന്നും മനു വ്യക്തമാക്കി. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 1.5 കോടി രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെങ്കലത്തിന് 50 ലക്ഷം രൂപയും ഹരിയാണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

Story first published: Friday, April 20, 2018, 8:24 [IST]
Other articles published on Apr 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+