Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ്; സൗരഭിനും മനു ഭാക്കര്‍ക്കും റെക്കോര്‍ഡോടെ സ്വര്‍ണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനൊന്നാമത് ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൗരഭ് ചൗധരിയും മനുഭാക്കറും സ്വര്‍ണം നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് വിഭാഗത്തിലാണ് ഇന്ത്യയുടെ കൗമാര താരങ്ങള്‍ സ്വര്‍ണം നേടിയത്. ചൈനീസ് താരങ്ങളായ വാങ് ഷിയോയു, ഹോങ് ഷുഖി സഖ്യത്തെ ഇന്ത്യ പിന്നിലാക്കി.

Manu Bhaker and Saurabh Chaudhary win mixed event gold with junior world record

നാട്ടില്‍ മാത്രമല്ല വിദേശത്തും ടെസ്റ്റില്‍ ജയിക്കാനറിയാം; ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്, ലങ്കയെ തരിപ്പണമാക്കി
ഇന്ത്യയുടെ ജൂനിയര്‍ സംഘം 11 മെഡലുകളുമായാണ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്. നാല് സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കല മെഡലുകളും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. സൗരഭും മനുവും ചേര്‍ന്ന സഖ്യം ആകെ 485.4 പോയന്റുകള്‍ നേടി പുതിയൊരു ലോക റെക്കോര്‍ഡും സ്ഥാപിച്ചു. ചൈനയുടെതന്നെ സഖ്യത്തിനാണ് വെങ്കിലം. അതേസമയം, ഇന്ത്യയുടെ അഭിന്ദ്‌ന്യ പാട്ടീലും അന്‍മോള്‍ ജെയ്‌നും ചേര്‍ന്ന കൂട്ടുകെട്ട് നാലാം സ്ഥാനത്തായി.

10 മീറ്റര്‍ എയര്‍ റൈഫിളില്‍ നാലാം സ്ഥാനത്തായ മനു ടീം ഇനത്തില്‍ വെള്ളി നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ സൗരഭിന്റെ മൂന്നാം സ്വര്‍ണമാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലും ടീം ഇനത്തിലുമായിരുന്നു മറ്റു സ്വര്‍ണ മെഡലുകള്‍. മികച്ച ഫോമില്‍ തുടരുന്ന പതിനാറുകാരന്‍ സൗരഭ് അടുത്തിടെ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണ മെഡലുകളാണ് നേടിയത്.

Story first published: Saturday, November 10, 2018, 11:05 [IST]
Other articles published on Nov 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+