നാട്ടില്‍ മാത്രമല്ല വിദേശത്തും ടെസ്റ്റില്‍ ജയിക്കാനറിയാം; ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്, ലങ്കയെ തരിപ്പണമാക്കി
ഗല്ലെ: ഒരിടവേളയ്ക്കു ശേഷം വിദേശമണ്ണില്‍ ടെസ്റ്റ് മല്‍സരത്തില്‍ വെന്നിക്കൊടി നാട്ടി ഇംഗ്ലണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇംഗ്ലണ്ട് വിദേശമണ്ണിലെ ടെസ്റ്റ് വിജയത്തിനുള്ള കാത്തിരിപ്പ് അവസാനിച്ചത്. ഗല്ലെ ടെസ്റ്റില്‍ല 211 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 2016 ഒക്ടോബറിനു ശേഷം വിദേശത്ത് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് വിജയം കൂടിയാണിത്. 13 മല്‍സരങ്ങളില്‍ വിദേശത്ത് ജയിക്കാനാവത്തതിന്റെ ക്ഷീണമാണ് ഗല്ലെ ടെസ്റ്റിലൂടെ ലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ട് തീര്‍ത്തത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന്റെ ലീഡ് കരസ്ഥമാക്കുകയും ചെയ്തു.

ഇംഗ്ലണ്ട് നല്‍കിയ 462 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരായ ലങ്ക നാലാംദിനം 250 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഒന്നാമിന്നിങ്‌സിനു സമാനമായി രണ്ടാമിന്നിങ്‌സിലും നാല് വിക്കറ്റ് വീഴ്ത്തി സ്പിന്നര്‍ മോയിന്‍ അലി ഇംഗ്ലണ്ട് വിജയത്തിന് ചുക്കാന്‍ പിടിച്ചു. ജാക്ക് ലീച്ച് മൂന്നും ആദില്‍ റാഷിദ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എയ്ഞ്ചലോ മാത്യൂസ് (53), കുശാല്‍ മെന്‍ഡിസ് (45) എന്നിവരാണ് രണ്ടാമിന്നിങ്‌സില്‍ ലങ്കയുടെ പ്രധാന സ്‌കോറര്‍മാര്‍. സ്‌കോര്‍: ഇംഗ്ലണ്ട് 342, 322/6 ഡിക്ലയേര്‍ഡ്. ശ്രീലങ്ക 203, 250. അരങ്ങേറ്റ മല്‍സരത്തില്‍ ബാറ്റിങിലും വിക്കറ്റ്കീപ്പിങിലും മികച്ച പ്രകടനം നടത്തിയ ബെന്‍ ഫോക്‌സാണ് മാന്‍ ഓഫ് ദി മാച്ച്.
വനിതാ ലോക ടി20: കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ തുടങ്ങി... ഹര്‍മന്‍പ്രീതിന് സെഞ്ച്വറിത്തിളക്കം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications