ആദ്യ സ്വര്‍ണം മണിപ്പൂര്‍ കൊണ്ടുപോയി; ഗെയിംസില്‍ പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസില്‍ ആദ്യ സ്വര്‍ണം എന്ന സ്വപ്‌നം കേരളത്തിന് സഫലമായില്ല. മണിപ്പൂരിലെ ചുണക്കുട്ടികള്‍ ആദ്യ മെഡലുകള്‍ സ്വന്തമാക്കി.
വനിതകളുടെ ഭാരോദ്വഹനത്തിലാണ് ഗെയിംസിലെ ആദ്യ സ്വര്‍ണം പിറന്നത്. 48 കിലോഗ്രാം വിഭാഗത്തില്‍ മണിപ്പൂരിന്റെസഞ്ജിത ചാനു ആണ് സ്വര്‍ണം നേടിയത്. 180 കിലോഗ്രാം ഉയര്‍ത്തിയാണ് ചാനുവിന്റെ സ്വര്‍ണ നേട്ടം. മണിപ്പൂരിന് തന്നെയാണ് ആദ്യ വെള്ളിയും. മീരാബായ് ഭാരോദ്വഹനത്തില്‍ വെളളി നേടി. ആന്ധ്രയുടെ ഉഷക്കാണ് വെള്ളി.

തൃശൂരില്‍ വച്ചായിരുന്നു ഭാരോദ്വഹനമത്സരം നടന്നത്. വികെഎന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം. മലയാളികള്‍ക്ക് ആറും ഏഴും സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സ്വര്‍ണം കിട്ടിയില്ലെങ്കിലും വിജയത്തോടെ ആയിരുന്നു കേരളത്തിന്റെ തുടക്കം. വനിത ഫുട്‌ബോളില്‍ കേരളം പശ്ചിമ ബംഗാളിനെ ആണ് തകര്‍ത്തത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.
നീന്തലില്‍ ആണ് കേരളത്തിന് ഏറെ പ്രതീക്ഷയുള്ളത്. ആറ് പേര്‍ ഇതിനകം തന്നെ ഫൈനലില്‍ ഇടം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications