Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുവാരസിനെ പട്ടിയെപ്പോലെ വലിച്ചെറിഞ്ഞു

മോണ്ടിവിഡോ: ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ ഫിഫ പട്ടിയെപ്പോലെ വലിച്ചെറിഞ്ഞു എന്ന് സുവാരസിന്റെ അമ്മൂമ്മ. ഒമ്പത് കളികളില്‍ നിന്നും സുവാരസിനെ വിലക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു സുവാരസിന്റെ അമ്മൂമ്മയായ ലില പ്രിരിസ് ഡ റോസ. സുവാരസിനോട് എന്താണ് ഫിഫ ചെയ്തത് എന്നത് എല്ലാവര്‍ക്കും അറിയാം.

സുവാരസിനെ ലോകകപ്പില്‍ നിന്നും അവര്‍ക്ക് പുറത്താക്കണമായിരുന്നു. ക്യത്യം അത് തന്നെ അവര്‍ ചെയ്തു. ഒരു പട്ടിയെപ്പോലെ അവനെ അവര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. വടക്ക് പടിഞ്ഞാറന്‍ ഉറുഗ്വേയില്‍ സുവാരസിന്റെ ജന്മനാടായ സാള്‍ട്ടോയില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അവര്‍. എവന്‍ എന്ത് ചെയ്താലും അവന്റെ മേല്‍ അവരുടെ കണ്ണുകളുണ്ടായിരുന്നു - ക്ഷോഭത്തോടെ അവര്‍ പറഞ്ഞു.

suarez

വീട്ടില്‍ നിന്ന് മാത്രമല്ല, ലൂയിസ് സുവാരസിന് വേണ്ടി ഉറുഗ്വേ ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. ലോകകപ്പില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് ഉറുഗ്വേ ഫിഫയ്ക്ക് അപ്പില്‍ കൊടുത്തിട്ടുണ്ട്. ആയിരക്കണക്കിന് ആരാധകര്‍ക്കൊപ്പം ഉറുഗ്വേയുടെ പ്രസിഡണ്ടായ ജോസ് മുജിക്കയും സുവാരസിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. അത്രയ്ക്ക് വലുതാണ് ഉറുഗ്വേയ്ക്ക് ഈ ലോകകപ്പില്‍ സുവാരസ്.

ഇറ്റലിയുടെ ജിയോര്‍ജിയോ ചിലിയേനിയെ കടിച്ച സുവാരസിനെ ഒമ്പത് കളികളില്‍ നിന്നാണ് ഫിഫ വിലക്കിയത്. ഒപ്പം നാല് മാസത്തേക്ക് ഫുട്‌ബോള്‍ അനുബന്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും സുവാരസിന് വിലക്കുണ്ട്. ഇംഗ്ലണ്ടിനെതിരെ ഇരട്ടഗോളുകള്‍ നേടിയ ശേഷമായിരുന്നു തൊട്ടടുത്ത കളിയില്‍ ഇറ്റലിക്കെതിരെ സുവാരസ് വില്ലനായത്. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയാണ് ഉറുഗ്വേയുടെ എതിരാളികള്‍.

Story first published: Friday, June 27, 2014, 16:56 [IST]
Other articles published on Jun 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+