Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ തന്തയില്ലാത്തവരുടെ കൂട്ടമെന്ന് ഉറുഗ്വേ പ്രസിഡണ്ട്

മോണ്ടിവിഡോ: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയ്‌ക്കെതിരെ ഉറുഗ്വേ പ്രസിഡണ്ട് ജോസ് മുജികയുടെ വിമര്‍ശനം. തന്തയില്ലാത്തവരുടെ ഒരു കൂട്ടം എന്നാണ് ഫിഫയെ പ്രസിഡണ്ട് വിളിച്ചത്. തങ്ങളുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ വിലക്കിയ നടപടിയാണ് പ്രസിഡണ്ടിനെ ചൊടിപ്പിച്ചത്. സുവാരസ് ഇല്ലാതെ കളിച്ച ഉറുഗ്വേ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയോട് തോറ്റ് പുറത്തായിരുന്നു.

ഉറുഗ്വേയിലെ ഒരു ദേശീയ ചാനലില്‍ ആണ് പ്രസിഡണ്ടിന്റെ പ്രസ്താവന വന്നത്. പ്രസിഡണ്ടിന് പിന്നാലെ ക്യാമറ ഒപ്പമുണ്ടായിരുന്ന സെനറ്റര്‍ക്ക് നേരെ തിരിഞ്ഞു. പ്രസിഡണ്ട് പറഞ്ഞത് ശരിവെക്കുന്നു എന്ന് മാത്രമായിരുന്നു സെനറ്ററുടെ പ്രതികരണം. പ്രസിഡണ്ടിന്റെ വാക്കുകളോട് യോജിക്കുന്നു - ചിരിച്ചുകൊണ്ട് സെനറ്റര്‍ ലൂസിയ പറഞ്ഞു.

അബദ്ധമായോ

അബദ്ധമായോ

ഫിഫയെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ചതും പ്രസിഡണ്ട് അബദ്ധഭാവത്തില്‍ വാ പൊത്തിക്കളഞ്ഞു. എന്നാല്‍ ഇത് പുറത്തുവിടാമോ എന്ന് ചോദിച്ച ജേര്‍ണലിസ്റ്റിനോട് കുഴപ്പമില്ല പ്രസിദ്ധീകരിച്ചോളൂ എന്നായിരുന്നു മുജികയുടെ പ്രതികരണം.

കുറച്ച് കടന്നില്ലേ

കുറച്ച് കടന്നില്ലേ

ഇതാദ്യമായല്ല സുവാരസിന് കളിയില്‍ വിലക്ക് കിട്ടുന്നത്. സുവാരസിനെ രക്തസാക്ഷി പരിവേഷം നല്‍കി സംരക്ഷിക്കാനാണ് ഉറുഗ്വേ ഒന്നടങ്കം ശ്രമിക്കുന്നത്.

പട്ടിയെപ്പോലെ വലിച്ചെറിഞ്ഞു

പട്ടിയെപ്പോലെ വലിച്ചെറിഞ്ഞു

സുവാരസിനെ ഫിഫ പട്ടിയെപ്പോലെ വലിച്ചെറിഞ്ഞു എന്നാണ് സുവാരസിന്റെ അമ്മൂമ്മ പ്രതികരിച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു ഇത്.

ഗ്വാണ്ടിനാമോ ഭേദം

ഗ്വാണ്ടിനാമോ ഭേദം

സുവാരസിന് പിന്തുണയുമായി ഇതിഹാസതാരം മാറഡോണയും രംഗത്ത് വന്നു എന്നതാണ് അത്ഭുതം. സുവാരസിനെ ഗ്വാണ്ടനാമോ ജയിലില്‍ അയക്കുന്നതായിരുന്നു ഇതിലും ഭേദം എന്നാണ് മാറഡോണ പറഞ്ഞത്.

വേണ്ടത് തന്നെ

വേണ്ടത് തന്നെ

എന്നാല്‍ സുവാരിസിന് കിട്ടിയ ശിക്ഷ വേണ്ടത് തന്നെ എന്നാണ് കളി ആരാധകര്‍ പറയുന്നത്. ഇത് മൂന്നാമത്തെ തവണയാണ് സുവാരസ് കടിച്ച് വിലക്ക് വാങ്ങുന്നത്.

വിലക്ക്

വിലക്ക്

ഇറ്റലിയുടെ ജിയോര്‍ജിയോ ചിലിയേനിയെ കടിച്ചു എന്ന കുറ്റത്തിനാണ് ലൂയിസ് സുവാരസിനെ ഫിഫ ഒമ്പത് കളികളില്‍ നിന്നും വിലക്കിയത്. നാല് മാസത്തേക്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ നിന്നും സുവാരസിന് വിലക്കുണ്ട്.

Story first published: Monday, June 30, 2014, 16:24 [IST]
Other articles published on Jun 30, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+