Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ രണ്ട്, മെസ്സി ഒന്ന്, റൊണാള്‍ഡോ?

ലോകകപ്പിലും ലോകതാരങ്ങള്‍ അടങ്ങിയിരിക്കുന്നില്ല. ഉദ്ഘാടനക്കളിയിലെ ഒരു ജോഡി ഗോളുകളോടെ നെയ്മര്‍ വരവറിയിച്ചു. ഇരട്ട ഗോളുകളോടെ ആര്യന്‍ റോബനും വാന്‍ പേഴ്‌സിയും അരങ്ങു തകര്‍ത്തപ്പോള്‍ ലയണല്‍ മെസിയും മനോഹരമായ ഒരു ഗോളോടെ വരവറിയിച്ചു. ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണി മാത്രമാണ് തിളങ്ങാതെ പോയത്.

ഇനി ബാക്കിയുള്ളത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. ബാലന്‍ ദ്യോര്‍ റൊണാള്‍ഡോ തിങ്കളാഴ്ച ജര്‍മനിക്കെതിരെ ആദ്യകളിക്കളിക്ക് ഇറങ്ങുമ്പോള്‍ എത്ര ഗോളുകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മെസിയും നെയ്മറും തുടങ്ങിവെച്ച പൂരം റൊണാള്‍ഡോ സൂക്ഷിക്കുമോ. അതോ ജര്‍മന്‍ പ്രതിരോധത്തില്‍ തട്ടി റൊണാള്‍ഡോ ചിതറിപ്പോകുമോ.

റൊണാള്‍ഡോ മാത്രമല്ല, ഇന്നത്തെ കളിയില്‍ ജര്‍മനിയുടെ മിറോസോവ് ക്ലോസെയും ഇറങ്ങുന്നുണ്ട്. ഒരൊറ്റ ഗോള്‍ മതി ക്ലോസെയ്ക്ക് ലോകകപ്പ് റെക്കോര്‍ഡിലെത്താന്‍.

നെയ്മര്‍

നെയ്മര്‍

രണ്ട് ഗോളുകളോടെ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരുടെ കൂട്ടത്തിലാണ് നെയ്മറിന് സ്ഥാനം. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീലിനെ ജയിപ്പിച്ചത് നെയ്മറിന്റെ ഇരട്ടഗോളുകളാണ്.

ലയണല്‍ മെസി

ലയണല്‍ മെസി

ഒന്നേ അടിച്ചുള്ളൂ എങ്കിലും ലോകകപ്പ് 2014 ലെ എണ്ണം പറഞ്ഞ ഗോളുകളിലൊന്നാണ് അര്‍ജന്റീന ക്യാപ്റ്റന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. മെസിയുടെ മാജിക് ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്ന് ആരാധകര്‍.

ആര്യന്‍ റോബന്‍

ആര്യന്‍ റോബന്‍

കരുത്തരായ സ്‌പെയിനിനെ ഹോളണ്ട് നിശബ്ദരാക്കി വിട്ടപ്പോള്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകളായിരുന്നു റോബന്റെ സംഭാവന. കളി ഹോളണ്ട് 5 -1 ന് ജയിച്ചു

വാന്‍ പേഴ്‌സി

വാന്‍ പേഴ്‌സി

ഹോളണ്ടിന്റെ വിജയക്കുതിപ്പിന് തുടക്കമിട്ടത് ക്യാപ്റ്റന്‍ വാന്‍ പേഴ്‌സിയാണ്. സ്‌പെയിനിനെതിരെ വാന്‍ പേഴ്‌സിയുടെ ഹെഡ്ഡര്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ്.

മരിയോ ബെലോട്ടെല്ലി

മരിയോ ബെലോട്ടെല്ലി

കരുത്തരായ ഇംഗ്ലണ്ടിനെതിരായിട്ടായിരുന്നു സ്റ്റാര്‍ സ്‌ട്രൈക്കര്‍ മരിയോ ബെലോട്ടെല്ലിയുടെ ഗോള്‍.

ബെന്‍സിമ

ബെന്‍സിമ

ഹോണ്ടുറാസിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് വരവറിയിച്ച കളിയില്‍ രണ്ട് ഗോളുകളോടെ കരിം ബെന്‍സിമ തിളങ്ങി

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ - ജര്‍മനി മത്സരം തിങ്കളാഴ്ചയാണ്. നെയ്മറും മെസിയും ഗോളടിച്ചു. കിട്ടുമോ ആരാധകര്‍ക്കൊരു ബാലന്‍ ദ്യോര്‍ ഗോള്‍?

Story first published: Monday, June 16, 2014, 12:39 [IST]
Other articles published on Jun 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+