Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീസ്റ്റര്‍സിറ്റി ഫുട്‌ബോള്‍ ക്ലബ്ബ് ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലീസ്റ്റര്‍ സിറ്റിയുടെ ഉടമ തായ് കോടീശ്വരനായ വിചായി ശ്രിവദ്ധനപ്രഭ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം വെസ്റ്റ്ഹാം ലീസ്റ്റര്‍ സിറ്റി മത്സരം 1-1 ന് സമനിലയില്‍ കലാശിച്ച ഉടനെയാണ് സംഭവം. കളി കഴിഞ്ഞശേഷം ഇദ്ദേഹം മടങ്ങിപ്പോകുന്നതിനിടെ കിങ് പവര്‍ സ്റ്റേഡിയത്തില്‍ നിന്ന് 200 അടി അകലെയുള്ള കാര്‍ പാര്‍ക്കിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.

വിചായിയെ കൂടാതെ മറ്റു നാലുപേരും അപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടു ജീവനക്കാരും പൈലറ്റും സുഹൃത്തുമാണ് മരിച്ചത്. ഹെലികോപ്റ്ററിലുണ്ടായ ആരും രക്ഷപ്പെട്ടില്ല. പ്രൊപ്പെല്ലറിന്റെ തകരാര്‍ മൂലം വിമാനം തകരുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയും കത്തിയമരുകയുമായിരുന്നു. സംഭവം നടന്നയുടന്‍ പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

srivaddhanaprabha

വിചായി ശ്രിവദ്ധനപ്രഭ ഹെലികോപ്റ്ററിലാണ് കളികാണാനെത്തുന്നതും മടങ്ങുന്നതും. 2010ലാണ് ശ്രിവദ്ധനപ്രഭ ക്ലബ്ബ് വാങ്ങുന്നത്. 2011ല്‍ ക്ലബ്ബിന്റെ ചെയര്‍മാനുമായി. 2015-16 വര്‍ഷത്തില്‍ വമ്പന്മാരെ പിന്തള്ളി പ്രീമിയര്‍ലീഗ് ചാമ്പ്യന്മാരായി ലീസ്റ്റര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. വലിയൊരു ഫുട്‌ബോള്‍ ആരാധകനായ വിചായിയുടെ മരണം ഫുട്‌ബോള്‍ ലോകത്തിന് കനത്ത നഷ്ടമാണ്. കിങ് പവര്‍ ഇന്റര്‍നാഷണല്‍ ഡ്യൂട്ടി ഫ്രീ ഉടമസ്ഥന്‍ കൂടിയാണ് ഇദ്ദേഹം.

Story first published: Monday, October 29, 2018, 9:45 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+