സമനില; പോര്‍ച്ചുഗലിന് കാര്യങ്ങള്‍ കടുപ്പമാണ്
മനൗസ്: ജര്‍മനിയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ യു എസിനോട് സമനില വഴങ്ങിയ പോര്‍ച്ചുഗലിന് ലോകകപ്പിലെ സാധ്യതകള്‍ മങ്ങുന്നു. ആഫ്രിക്കന്‍ കരുത്തരായ ഘാനയ്‌ക്കെതിരെ ഒരു മികച്ച വിജയമുണ്ടെങ്കിലേ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും ഇനി മുന്നോട്ട് പോകാനാകൂ.
പോര്‍ച്ചുഗല്‍ ഘാനയെ തോല്‍പിച്ചാല്‍ മാത്രം പോര, യു എസ് ജര്‍മനിയോട് തോല്‍ക്കുകയും വേണം. ഘാനയെ ആദ്യ കളിയില്‍ തോല്‍പിച്ച യു എസിന് ഇപ്പോള്‍ നാല് പോയിന്റുണ്ട്. പോര്‍ച്ചുഗലിനോട് ഘാന തോറ്റാല്‍ ജര്‍മനിക്കെതിരെ സമനില പിടിച്ചാലും യു എസിന് പ്രീ ക്വാര്‍ട്ടറിലെത്താം.
പരിക്ക് ഭേദമാകാതെ കളത്തിലിറങ്ങിയ നായകന്‍ റൊണാള്‍ഡോ ഗോള്‍ എന്നുറച്ച മൂന്ന് അവസരങ്ങളാണ് അടിച്ചു പുറത്തേക്ക് കളഞ്ഞത്. വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ പറങ്കിപ്പട ഇന്‍ജുറി ടൈമിലെ സമനില ഗോളോടെ രക്ഷപ്പെടുകയായിരുന്നു. പോര്‍ച്ചുഗലിന് വേണ്ടി നാനിയും വരേലയുമാണ് ലക്ഷ്യം കണ്ടത്.

റൊണാള്‍ഡോ
പരിക്ക് വക വെക്കാതെ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനെ ജയിപ്പിക്കാനായില്ല.

വരേല കലക്കി
സില്‍വസ്റ്റര്‍ വരേലയുടെ ഇന്‍ജുറി ടൈമിലെ ഗോളാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ നീട്ടിയത്. വരേലയുടെ ഹെഡ്ഡര്‍ വലയിലേക്ക്

നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ
അമേരിക്കയുടെ ക്ലന്റ് ഡെംപസി ഗോള്‍ നേടുന്നത് നിസഹായനായി നോക്കിനില്‍ക്കുന്ന പോര്‍ച്ചുഗല്‍ ഗോളി ബെറ്റോ

ആവേശം
പോര്‍ച്ചുഗലിന്റെ ആദ്യഗോള്‍ നേടിയ നാനിയുടെ അഹ്ലാദം. അഞ്ചാം മിനുട്ടിലായിരുന്നു നാനിയുടെ ഗോള്‍

തിരിച്ചടി
അറുപത്തിനാലാം മിനുട്ടില്‍ അമേരിക്ക തിരിച്ചടിച്ചു. ജെര്‍മൈന്‍ ജോണ്‍സിലൂടെ

വിജയം പോലെ
കരുത്തരായ പോര്‍ച്ചുഗലിനോട് സമനില പോലും അമേരിക്കയ്ക്ക് വിജയം പോലെയാണ്. അവസാന കളിയില്‍ ജര്‍മനിയെ തോല്‍പിച്ചാല്‍ യു എസിന് പ്രീ ക്വാര്‍ട്ടറില്‍ കടക്കാം

മതി മക്കളേ മതി
പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിച്ച യു എസ് ടീമിന്റെ കോച്ച് ക്ലിന്‍സ്മാന്‍

കളഞ്ഞുകുളിച്ചു
ജയിക്കാമായിരുന്ന കളിയാണ് പോര്‍ച്ചുഗല്‍ പുറത്തേക്കടിച്ചുകളഞ്ഞത്. മൂന്ന് അവസരങ്ങള്‍ റൊണാള്‍ഡോ മാത്രം പാഴാക്കി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications