Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖേലോ ഇന്ത്യ: ബോക്‌സിങിലും ഖോഖോയിലും കേരളത്തിന് മെഡല്‍

ദില്ലി: പ്രഥമ ഖേലോ ഇന്ത്യ ഗെയിംസില്‍ കേരളത്തിന് രണ്ടു മെഡലുകള്‍ കൂടി ലഭിച്ചു. ഖോ ഖോയിലും ബോക്‌സിങിലുമാണ് കേരളം മെഡലുകള്‍ സ്വന്തമാക്കിയത്. ഖോ ഖോയില്‍ ആണ്‍കുട്ടികളുടെ ടീം വെള്ളി മെഡല്‍ സമ്മാനിച്ചപ്പോള്‍ ബോക്‌സിങില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ജ രാജീവ് വെങ്കലം നേടി. 80 കിഗ്രാം വിഭാഗത്തിലാണ് അഞ്ജയുടെ വെങ്കല മെഡല്‍ വിജയം. മേള വ്യാഴാഴ്ച സമാപിക്കും.

ആണ്‍കുട്ടികളുടെ ഖോ ഖോ ഫൈനലില്‍ മഹാരാഷ്ട്രയോട് തോറ്റതോടെയാണ് കേരളത്തിന് വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്. ഫൈനലില്‍ കേരളം പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍ 11-10. നേരത്തേ സെമിയില്‍ ആന്ധ്രാ പ്രദേശിനെ 19-11നു തകര്‍ത്തായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാത്രമല്ല പെണ്‍കുട്ടികളുടെ ഖോ ഖോയിലും മഹാരാഷ്ട്രയ്ക്കു തന്നെയാണ് സ്വര്‍ണം.

1

ബോക്‌സിങില്‍ സെമി ഫൈനലില്‍ പുറത്തായെങ്കിലും അഞ്ജനയ്ക്ക് മെഡല്‍ ലഭിച്ചു. രാജസ്ഥാന്‍ താരം ലിപാക്ഷിയോടാണ് അഞ്ജന സെമിയില്‍ അടിയറവ് പറഞ്ഞത്. ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഞ്ജന.

Story first published: Thursday, February 8, 2018, 9:18 [IST]
Other articles published on Feb 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+