Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ സൂപ്പര്‍ ഗോളി റയലിന് സ്വന്തം

മാഡ്രിഡ്: ലോകകപ്പ് ഫുട്‌ബോള്‍ അങ്ങിനെയാണ്, ഒറ്റക്കളി ഒരു താരത്തെ ലോകപ്രശസ്തനാക്കും. വര്‍ഷങ്ങളോളം ക്ലബ്ബുകള്‍ക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടും കിട്ടാത്തത്രയും പ്രശസ്തിയും അവസരങ്ങളുമാണ് ലോകകപ്പ് മത്സരത്തോടെ പല താരങ്ങള്‍ക്കും കൈവരുന്നത്. ലോകകപ്പ് വരെ അധികമാരും ശ്രദ്ധിക്കാതിരുന്ന കൊളംബിയന്‍ സ്‌ട്രൈക്കര്‍ റോഡ്രിഗസിന് ലോകകപ്പോടെ 700 കോടി രൂപയാണ് റയല്‍ മാഡ്രിഡ് വിലയിട്ടത് എന്നതുതന്നെ ലോകകപ്പിന്റെ മികവ് തെളിയിക്കുന്നു.

റോഡ്രിഗസിന്റെ പാതയിലേക്ക് മറ്റൊരു കളിക്കാരന്‍ കൂടി എത്തുകയാണ്. കോസ്‌റ്റോറിക്കയുടെ സൂപ്പര്‍താരം കെയ്‌ലര്‍ നവാസ്. മിന്നുന്ന സേവുകള്‍ കൊണ്ട് തന്റെ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ച അത്ഭുതതാരത്തെ റയല്‍ മാഡ്രിഡ് തന്നെയാണ് റാഞ്ചിയിരിക്കുന്നത്. സ്പാനിഷ് ക്ലബായ ലെവന്റെ യുഡിയില്‍ നിന്നാണ് നവാസ് സൂപ്പര്‍ താരനിര അണിനിരക്കുന്ന റയലില്‍ എത്തുന്നത്. 10 മില്യണ്‍ യൂറോയാണ് നവാസിന് വേണ്ടി റയല്‍ മുടക്കിയിരിക്കുന്നത് എന്നാണ് വിവരം.

keylor-navas

ഇതോടെ ലോകകപ്പില്‍ വളരെ മോശം പ്രകടനം കാഴ്ചവെച്ച സ്പാനിഷ് ഗോളി ഐകര്‍ കസിയസിന് തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രീസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നത് ഇരുപത്തിയേഴുകാരനായ നവാസിന്റെ മികവിലാണ്. ഗ്രീസിന്റെ ഗേക്കാസ് എടുത്ത ഷോട്ട് നവാസ് രക്ഷപ്പെടുത്തിയത് അത്ഭുതത്തോടെയാണ് ഫുട്‌ബോള്‍ ലോകം കണ്ടുനിന്നത്.

രണ്ടുവര്‍ഷമായി സ്പാനിഷ് ക്ലബായ ലെവന്റേയ്ക്ക് വേണ്ടി വലകാക്കുന്ന നവാസ് കോസ്റ്ററിക്കയ്ക്കുവേണ്ടി 57 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗ്ലൗസണിഞ്ഞു. 2008 മുതല്‍ ദേശീയ ടീമിന്റെ ഗോള്‍ കീപ്പറാണ് ഇദ്ദേഹം. പുതിയ സീസണില്‍ വന്‍ താരനിരയെ അണിനിരത്തുന്ന നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ സ്പാനിഷ് ലീഗിലാണ് ഇത്തവണ കണ്ണുവയ്ക്കുന്നത്.

Story first published: Tuesday, August 5, 2014, 8:04 [IST]
Other articles published on Aug 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+