വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഖേലോ ഇന്ത്യ ഗെയിംസ്: ഒരു മെഡല്‍ കൂടി കേരളത്തിന്റെ അക്കൗണ്ടില്‍, ലഭിച്ചത് ജൂഡോയില്‍

അനുമോളാണ് കേരളത്തിന് വെങ്കലം നേടിത്തന്നത്‌

By Manu

ദില്ലി: പ്രഥമ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ ഒരു മെഡല്‍ കൂടി കേരളത്തിന്റെ അക്കൗണ്ടിലേക്ക്. പെണ്‍കുട്ടികളുടെ ജൂഡോയില്‍ അനുമോളാണ് കേരളത്തിന് വെങ്കലം സമ്മാനിച്ചത്. ബാഡ്മിന്റണില്‍ കേരളം ജയത്തോടെ മെഡലിന് തൊട്ടരികിലെത്തി. ആണ്‍കുട്ടികളുടെ സിംഗിള്‍സില്‍ ഗോവിന്ദ് കൃഷ്ണ സെമി ഫൈനലില്‍ കടന്നു. ഡബിള്‍സില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമും അവസാന നാലിലേക്ക് മുന്നേറിയിട്ടുണ്ട്. കൂടാതെ ബാസ്‌കറ്റ് ബോളിലും കേരളം സെമിയിലെത്തി. പെണ്‍കുട്ടികളുടെ ടീമാണ് സെമിയില്‍ കടന്നത്.

1

അതേമയം, ഖേലോ ഇന്ത്യ ഗെയിംസിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 538 പേരെ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എട്ടു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപ വീതം തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്കു സ്‌കോളര്‍ഷിപ്പായി ലഭിക്കും. സ്‌കോളര്‍ഷിപ്പ് തുടരുന്ന കാര്യം പിന്നീടുള്ള പ്രകടനം വിലയിരുത്തിയ ശേഷമാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

Story first published: Wednesday, February 7, 2018, 10:45 [IST]
Other articles published on Feb 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X