Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് 17 ഗോളിന്റെ ജയം

ചെന്നൈ: ഒരു കളിയില്‍ 17 ഗോളുകള്‍... എതിരില്ലാത്ത ജയം... കേരള ടീമിന് ഒരുപക്ഷേ ചിന്തിക്കാന്‍ പോലും പറ്റാത്ത് വിജയം...

ഇതായിരുന്നു ഫെബ്രുവരി 1 ന് ചെന്നൈയില്‍ സംഭവിച്ചത്. കേരളം നടത്തിയ കൂട്ടക്കൊലക്ക് ഇരയായത് ദുര്‍ബലരായ ആന്‍ഡമാനും.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സുവര്‍ണകാലഘട്ടങ്ങളെ ഓര്‍മിപ്പിക്കുന്ന മത്സരമാണ് ചെന്നൈയില്‍ നടന്നത്. മറുപടിയായി ഒരു ഗോള്‍ പോലും നേടാനാകാതെ ആന്‍ഡമാന്‍ ടീം ഗ്രൗണ്ടില്‍ ഇല്ലാതാകുന്ന കഴ്ചയായിരുന്നു കാണികള്‍ക്ക് കേരളം സമ്മാനിച്ചത്.

Santosh Trophy

ഷിബിന്‍ ലാല്‍, സുഹൈര്‍, ഉസ്മാന്‍, നസറുദ്ദീന്‍, ജിപ്‌സണ്‍, ജോണ്‍സന്‍... ഇവരായിരുന്നു കേരളത്തിന്റെ ഗോളടിയന്ത്രങ്ങള്‍. മൂന്ന് താരങ്ങള്‍ ഹാട്രിക് സ്വന്തമാക്കി. അതിലൊരാള്‍ അഞ്ച് ഗോളുകളും.

ഷിബിന്‍ ലാല്‍ ആണ് അഞ്ച് ഗോളടിച്ച് റെക്കോര്‍ഡ് പ്രകടനം കാഴ്ചവച്ചത്. സുഹൈര്‍ നാല് ഗോളുകളും ഉസ്മാന്‍ മൂന്ന് ഗോളുകളും നേടി. നസറുദ്ദീനും ജിപ്‌സണും രണ്ട് വീതം, ജോണ്‍സന്റെ വക അവസാന ഗോള്‍.

സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ കേരളം നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. ഫൈനല്‍ റൗണ്ടിലേക്കുള്ള പ്രതീക്ഷയും ഇതോടെ ഏറിയിട്ടുണ്ട്.

ഫെബ്രുവരി 3 നാണ് കര്‍ണാടകക്കെതിരയുള്ള കേരളത്തിന്റെ അടുത്ത മത്സരം. ഇതില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും കേരളത്തെ ഫൈന്‍ റൗണ്ടിലേക്ക് അടുപ്പിക്കില്ല. മത്സരം സമനില ആയാല്‍ പോലും കര്‍ണാടകയും തമിഴ്‌നാടും ഫൈനല്‍ റൗണ്ടിലെത്തും. കേരളം പുറത്തിരിക്കേണ്ടി വരും.

Story first published: Sunday, February 2, 2014, 12:17 [IST]
Other articles published on Feb 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+