Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്‌റ്റേഴ്‌സിനെ സമനിലിയില്‍ തളച്ച് ഡൈനമോസ്

കൊച്ചി: ഹോം ഗ്രൗണ്ടില്‍ വിജയക്കുതിപ്പ് തുടരാന്‍ കേരളത്തിനായില്ല. ഡല്‍ഹി ഡൈനമോസിന്റെ ഗോള്‍ വലയിലേക്ക് തൊടുത്ത ഷോട്ടുകളൊന്നും വിജയം കണ്ടില്ല. അങ്ങനെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോം മത്സരം സമനിലയില്‍ കലാശിച്ചു.

ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെ പോയതിന് കേരള താരങ്ങള്‍ തങ്ങളെത്തന്നെ മനസ്സില്‍ ശപിക്കുന്നുണ്ടാവും. ഈ സമനില വെറുമൊര സമനിലയല്ല, തോറ്റതിന് തന്നെ തുല്യമാണ്.

ISL Blasters

ഇയാന്‍ ഹ്യൂം പരിക്കില്‍ നിന്ന് മോചനം നേടി തിരിച്ചെത്തിയെങ്കിലും കേരളം സമനില വഴങ്ങുകയായിരുന്നു. ഹ്യൂം വന്നതോടെ മലയാളി താരം സബീത്തിന് കളത്തിന് പുറത്തിരികികേണ്ടിവന്നു. ഹ്യൂം ആകട്ടെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാകാതെ വലഞ്ഞു.

ഹോം ഗ്രൗണ്ടില്‍ ആരാധകരുടെ പിന്തുണയോടെ ആക്രമണ ഫുട്‌ബോളായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് അഴിച്ചുവിട്ടത്. ഡല്‍ഹിയുടെ സൂപ്പര്‍ താരം ഡെല്‍പിയറോയുടെ നിഴല്‍ മാത്രമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ കണ്ടത്. അതോടെ ഡൈനമോസിന്റെ പ്രതീക്ഷകള്‍ തുടക്കത്തിലേ അസ്തമിച്ചിരുന്നു.

എന്നാല്‍ പ്രതിരോധ ഫുടോബളില്‍ ഡല്‍ഹി ടീം പുറത്തെടുത്ത പ്രകടനം അത്രയേറെ മികച്ചതായിരുന്നു. മീഡ് ഫീല്‍ഡില്‍ നിന്ന് കേരളത്തിന്റെ താരങ്ങള്‍ പോസ്റ്റിന് മുന്നിലേക്ക് പന്തെത്തിച്ചുകൊടുത്തപ്പോഴെല്ലാം ഡല്‍ഹിയുടെ പ്രതിരോധക്കോട്ട ശക്തമാകുന്നത് കാണാമായിരുന്നു. പോയന്‍റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള സാധ്യതയാണ് കേരളം ഇല്ലാതാക്കിയത്. ഇപ്പോള്‍ എട്ട് പോയന്‍റോടെ ആറാം സ്ഥാനത്താണ് കേരളം.

Story first published: Monday, November 10, 2014, 7:26 [IST]
Other articles published on Nov 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+