Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമനില വഴങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജീവിതം വീണ്ടും ബാക്കി

കൊച്ചി: ഏറെ ആഘോഷത്തോടെയായിരുന്നു കൊച്ചി കേന്ദ്രമാക്കി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയില്‍ ഒരു ഐഎസ്എല്‍ ടീം ഉണ്ടായത്. എന്നാല്‍ കളിക്കളത്തില്‍ വിജയം കൊണ്ടുവരാന്‍ ആ ആഘോഷങ്ങള്‍ക്കൊന്നും കഴിഞ്ഞില്ലെന്നതാണ് സത്യം.

എവേ മാച്ചുകളായിരുന്നു നേരത്തെ നേരിട്ട പരാജയങ്ങള്‍ക്ക് കാരണം പറഞ്ഞിരുന്നത്. എന്നാല്‍ ഹോം മാച്ചുകളില്‍ വിജയം എവിടെപ്പോയി എന്ന് ചോദിക്കുകയാണ് ആരാധകര്‍. കളിച്ച മൂന്നാമത്തെ ഹോം മാച്ചും സമനിലയില്‍ അവസാനിച്ചു. ഹോം മാച്ചുകളില്‍ ആദ്യത്തെ ഒന്ന് മാത്രമേ വിജയിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞുള്ളൂ.

ISL Kerala Blasters

ഊര്‍ജ്ജം പകരാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ നേരിട്ടെത്തിയെങ്കിലും ഗോള്‍ വല കുലുക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്സിന് കഴിഞ്ഞില്ല. മുംബൈ സിറ്റി എഫ്‌സിയായിരുന്നു എതിരാളികള്‍. തുടര്‍ച്ചയായ രണ്ടാം ഹോം മത്സരത്തിലും കേരളത്തിന് ഫലം ഗോള്‍രഹിത സമനില തന്നെ.

തോല്‍വി നേരിടാത്തതിനാല്‍ കേരളത്തിന്റെ പോയന്റ് നില താഴ്ന്നിട്ടില്ല. ലീഗില്‍ ഇപ്പോള്‍ കേരളം ആറാം സ്ഥാനത്താണ്. എട്ട് കളികളില്‍ നിന്ന് കേരളത്തിന് നേടാനായത് രണ്ട് ജയം മാത്രം. മൂന്ന് കളികളില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന കേരളം മൂന്ന് കളികളില്‍ സമനില പിടിച്ചു. ആകെ പോയന്റ് ഒമ്പത്.

നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അതൊന്നും മുതലാക്കാന്‍ കേരളത്തിനായില്ലെന്നതാണ് സത്യം. കഴിഞ്ഞ മത്സരത്തിലും കേരളത്തിന് ലഭിച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്താനായിരുന്നില്ല. ഏഴ് മത്സരങ്ങളില്‍ നിന്നായി 12 പോയന്റ് വീതം നേടിയ കൊല്‍ക്കത്ത ടീമും ചെന്നൈ ടീമും ആണ് പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

Story first published: Thursday, November 13, 2014, 11:37 [IST]
Other articles published on Nov 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+