Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയില്‍ കരുത്ത് തെളിയിച്ച് സച്ചിന്റെ കുട്ടികള്‍

കൊച്ചി: കേരള താരം സുശാന്ത് പറഞ്ഞത് ശരിയായിരുന്നു... ഹോം മാച്ചുകള്‍ വൈകിയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പിനെ ബാധിച്ചിരുന്നു. എന്നാല്‍ ആദ്യമായി സ്വന്തം മണ്ണില്‍ പൊരുതാനിറങ്ങിയപ്പോള്‍ കൊമ്പന്‍മാര്‍ വമ്പ് കാട്ടി. സീക്കോയുടെ കുട്ടികളെ എതിരില്ലാത്ത ഒരു ഗോളിന് തളച്ചു.

ഇയാന്‍ ഹ്യൂമും മൈക്കല്‍ ചോപ്രയും ഇല്ലാതെ കുന്തമുന നഷ്ടപ്പെട്ട സൈന്യത്തെപ്പോലെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയത്. കൊച്ചി ചതിക്കുമോ എന്ന് തുടക്കത്തില്‍ ആരാധകര്‍ സംശയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ കൊമ്പന്‍മാര്‍ കൊലവിളി നടത്തി.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതിയില്‍ 19 മിനിട്ട് പിന്നിട്ടപ്പോള്‍ എഫ്‌സി ഗോവയുടെ വലകുലുങ്ങി. പെന്‍ ഓര്‍ജിയില്‍ നിന്ന് ആന്‍ഡ്രു ബാരിസിച്ചിലേക്ക്... അവിടെ നിന്ന് നേരെ മിലിഗ്രസ് ഗോള്‍സാല്‍വസിന്, ഒരു ഗ്രന്‍ പ്ലേസിങ് ഷോട്ട്... അതായിരുന്നു കേരളത്തിന്റെ വിജയഗോള്‍.

മലയാളി താരം സബീത്ത് അടക്കം നിരവധി പേര്‍ മികച്ച അവസരങ്ങള്‍ കളഞ്ഞ് കുളിച്ച മത്സരമായിരുന്നു ഗോവക്കെതിരെ നടന്നത്. എങ്കിലും ഭാഗ്യം കാത്തു. പതിനായിരക്കണക്ക് ആരാധകരുടേയും സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും സാന്നിധ്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ രണ്ടാം വിജയം സ്വന്തമാക്കി.(ചിത്രങ്ങള്‍ക്ക് കടപ്പാട്‌:http://www.indiansuperleague.com)

സച്ചിന്റെ ടീം

സച്ചിന്റെ ടീം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടീം എന്നത് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. സച്ചിന്റെ പേര് ടീം കളഞ്ഞുകുളിക്കുമോ എന്ന ആശങ്ക ഏതാണ്ട് മാറിയിട്ടുണ്ട്.

അഞ്ചാം സ്ഥാനം

അഞ്ചാം സ്ഥാനം

ഗോവക്കെതിരെ ജയം നേടിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി. ആറ് കളികളില്‍ നിന്ന് ഏഴ് പോയന്റാണ് കേരള ടീമിന്

കളിരീതി മാറ്റി

കളിരീതി മാറ്റി

ഹ്യൂമും ചോപ്രയും ഇല്ലാത്തതിനാല്‍ പതിവ് കളിശൈലി മാറ്റിയാണ് കേരളം ഇറങ്ങിയത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കി 4-4-1-1 എന്ന പാറ്റേണിലായിരുന്നു കേരളം

ആത്മവിശ്വാസം

ആത്മവിശ്വാസം

ആദ്യ ഹോം മത്സരം തന്നെ വിജയിച്ചത് ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ദൗര്‍ഭാഗ്യം വേട്ടയാടുന്ന ടീമെന്നാണ് ലീഗില്‍ കേരളത്തെ വിശേഷിപ്പിക്കുന്നത്.

സച്ചിന്റെ പുസ്തകം

സച്ചിന്റെ പുസ്തകം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ നിത അംബാനിക്ക് സമ്മാനിക്കുന്നു.

Story first published: Friday, November 7, 2014, 10:42 [IST]
Other articles published on Nov 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+