Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോം... സ്വീറ്റ് ഹോം ആകുമോ കേരള ബ്ലാസ്റ്റേഴ്സിന്

കൊച്ചി: അഞ്ച് കളികള്‍... ഒരു ജയം, ഒരു സമനില... മൂന്ന് തോല്‍വികള്‍... ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ കണക്ക് പുസ്തകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് ഇതാണ്. പോയന്റ് നിലയില്‍ ഇപ്പോള്‍ ഏറ്റവും പിറകില്‍ നിന്ന് രണ്ടാമത്.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുള്ള ടീമിന് ഇത് മതിയോ... പോരെന്ന് ആരാധകരും ടീം അംഗങ്ങളും ഒരുപോലെ പറയും. എവേ മാച്ചുകളുടെ കഷ്ടനഷ്ടങ്ങള്‍ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് പറയാനാവില്ല, കാരണം ഹോം മാച്ചുകള്‍ തുടങ്ങുകയാണ്.

Kerla Blasters Goa FC

നവംബര്‍ 6 ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ ആദ്യ ഹോം മാച്ച് കളിക്കാനിറങ്ങുകയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും കലൂരിലെ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് മാര്‍ക്വി താരം ഡേവിഡ് ജയിംസ് വ്യക്തമാക്കിയത്. അതില്‍ ആത്മവിശ്വാസവും പ്രതീക്ഷയും ഉണ്ട്.

ബ്രസീലിന്റെ മുന്‍ ലോകോത്തര താരം സീക്കോ പരിശീലിപ്പിച്ചിറക്കിയ എഫ്‌സി ഗോവയാണ് ആദ്യ ഹോം മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. പോയന്റ് നിലയില്‍ കേരളത്തിനും താഴെ ഏറ്റവും ഒടുവിലാണ് ഗോവയുടെ സ്ഥാനം. അവരെ സംബന്ധിച്ചിടത്തോളം ഈ മത്സരം ഒരു മരണക്കളിയാണ്.

മികച്ച കളി പുറത്തെടുത്തിട്ടും നിര്‍ഭാഗ്യം വേട്ടയാടുന്ന ടീമാണ് കേരളം. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോടേറ്റ പരാജംയ മുതല്‍ ഒടുവില്‍ മുംബൈക്ക് മുന്നില്‍ മുട്ടുകുത്തിയത് വരെ... മുംബൈക്കെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും നിര്‍ഭാഗം കേരളത്തെ തോല്‍പിക്കുകയായിരുന്നു.

കൊച്ചിയില്‍ പിന്തുണ കേരള ടീമിന് മാത്രമായിരിക്കും. പതിനായരങ്ങളെ സാക്ഷിയാക്കി വിജയത്തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

Story first published: Thursday, November 6, 2014, 10:56 [IST]
Other articles published on Nov 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+