Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിക്കും ഉറുഗ്വേയ്ക്കും ഡി ഗ്രൂപ്പൽ മരണക്കളി

സാവോപോളോ: ഇറ്റലിയോ അതോ ഉറുഗ്വേയോ? മരണഗ്രൂപ്പില്‍ നിന്നും കോസ്റ്റാറിക്കയ്‌ക്കൊപ്പം രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റ് നേടുന്നത് ആരാണെന്ന് ഇന്നറിയാം. മരണ ഗ്രൂപ്പായ ഡി യില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച കോസ്റ്റാറിക്ക ലോകകപ്പില്‍ നിന്ന് പുറത്തായ ഇംഗ്ലണ്ടിനെ നേരിടും. അതേ സമയത്ത് ഇറ്റലിയും ഉറുഗ്വേയും തമ്മിലാണ് കളി. ജയിക്കുന്നവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. തോല്‍ക്കുന്നവര്‍ പുറത്തേക്കും. സമനിലയായാല്‍ കാര്യങ്ങള്‍ ഗോള്‍ശരാശരി തീരുമാനിക്കും.

ബ്രസീല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ഇറ്റലിയുടെ തുടക്കം. മാര്‍ചിസോയും ബലോട്ടെല്ലിയും ഗോള്‍ നേടിയപ്പോള്‍ ഇറ്റലിയുടെ നില ഭദ്രമെന്ന് തോന്നി. ഇറ്റലിയുടെ പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നുമില്ല. എന്നാല്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ കളത്തിലിറങ്ങിയതോടെ കളി മാറി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറ്റലി ഞെട്ടിയത്.

italy

നേരെ തിരിച്ചായിരുന്നു ഉറുഗ്വേയുടെ കളി. ആദ്യ കളിയില്‍ കോസ്റ്റാറിക്കയോട് ഭീകരമായി ഞെട്ടിയ അവര്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തിരിച്ചുവന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കോസ്റ്റാറിക്ക ഉറുഗ്വേയെ തരിപ്പണമാക്കി വിട്ടത്. എന്നാല്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഉറുഗ്വെ പ്രി ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

ഉറുഗ്വേയോടും ഇറ്റലിയോടും തോറ്റ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. സ്‌പെയിന്‍ ചെയ്തത് പോലെ ഒരു ആശ്വാസ ജയം മാത്രമാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് മുന്നില്‍ ഇനി ബാക്കിയുള്ളത്. ഗ്രൂപ്പില്‍ ജേതാക്കളായി പ്രീ ക്വാര്‍ട്ടര്‍ കളിക്കാനുള്ള അവസരമാണ് ഇന്ന് ജയിച്ചാല് കോസ്റ്റാറിക്കയ്ക്ക് മുന്നിലുള്ളത്. മൂന്ന് മുന്‍ ചാമ്പ്യന്മാര്‍ ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍ നിന്നും ചാമ്പ്യന്മാരായി അവസാന പതിനാറിലെത്തുക എന്നത് കുഞ്ഞന്മാരായ കോസ്റ്റാറിക്കയ്ക്ക് ചെറിയ നേട്ടമല്ല.

Story first published: Tuesday, June 24, 2014, 15:48 [IST]
Other articles published on Jun 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+