Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബലോടെല്ലിയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് വീണു

റിയോ ഡി ജനീറ: മരണഗ്രൂപ്പില്‍ ഇംഗ്ലണ്ടിന് തോല്‍വിയോടെ തുടക്കം. ഇറ്റലി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കാല്‍പ്പന്തുകളിയുടെ നാട്ടില്‍ നിന്നെത്തിയവരെ കീഴടക്കിയത്. ഗ്ലാമര്‍ പോരാട്ടം കാണാന്‍ കാത്തിരുന്നവര്‍ക്ക് വലിയ നിരാശ നല്‍കിയില്ലെങ്കിലും സ്റ്റീവന്‍ ജെറാര്‍ഡും വെയ്ന്‍ റൂണിയുമുള്ള ഇംഗ്ലണ്ട് ടീം നിരാശപ്പെടുത്തിയെന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

35ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഒരു കൊച്ചു കോര്‍ണറില്‍ നിന്നായിരുന്നു തുടക്കം. യുവന്റസ് മിഡ്ഫീല്‍ഡറും പ്ലേമേക്കറുമായ ആന്ദ്രെ പിര്‍ലോയ്ക്കാണ് ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും കൊടുക്കേണ്ടത്. ക്ലബ്ബില്‍ ഒപ്പം കളിയ്ക്കുന്ന ക്ലൗഡിയോ മാര്‍ക്കിസിയോയുമായുള്ള 'രസതന്ത്രം' ക്ലിക്കാവുകയായിരുന്നു.

Italy_england

മാര്‍ക്ക് ചെയ്യാന്‍ ഇംഗ്ലണ്ട് പ്രതിരോധം ശ്രമിക്കുന്നതിനിടെ 'ഡമ്മി പാസ്' നല്‍കിയ പിര്‍ലോയുടെ സൂത്രം വിജയിക്കുകയായിരുന്നു. എല്ലാവരുടെയും ശ്രദ്ധ പിര്‍ലോയിലെത്തിയതോടെ മാര്‍ക്കിസിയോക്ക് പന്ത് കൃത്യമായി വലയിലെത്തിക്കാന്‍ സാധിച്ചു. സ്‌കോര്‍: 1-0.

എന്നാല്‍ രണ്ടു മിനിറ്റിനുള്ളില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഇടതുമൂലയിലൂടെ പന്തുമായി മുന്നേറിയ സൂപ്പര്‍ താരം വെയ്ന്‍ റൂണി സപ്ലൈ ചെയ്ത പന്ത് വലയിലെത്തിക്കാന്‍ ലിവര്‍പൂള്‍ താരം ഡാനിയല്‍ സ്റ്ററിഡ്ജിന് അധികം ആയാസപ്പെടേണ്ടി വന്നില്ല. സ്‌കോര്‍: 1-1.

വിജയഗോള്‍ പിറന്നത് 50ാം മിനിറ്റിലായിരുന്നു. മഴവില്ല് പോലെ പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് ചാഞ്ഞിറങ്ങിയ ബോളിനെ വെടിയുണ്ട കണക്കെ വലയിലെത്തിച്ച മരിയ ബലോടെല്ലിയുടെ സൂപ്പര്‍ ഫിനിഷിങ് നീലപ്പടയുടെ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. സ്‌കോര്‍: 2-1.

തുടര്‍ന്ന് ഇരുടീമുകളും നല്ല ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. പരിചയ സമ്പന്നനായ ഗോളി ജിയാന്‍ലുയിജി ബുഫണിനെ(യുവന്റസ് താരം) കൂടാതെയാണ് അസൂരികള്‍ കളിക്കാനെത്തിയത്. പകരം പാരീസ് സെന്റ് ജര്‍മനു വേണ്ടി കളിയ്ക്കുന്ന സാല്‍വദോര്‍ സിരിഗുവാണ് ഗോള്‍വല കാത്തത്.

Story first published: Sunday, June 15, 2014, 6:23 [IST]
Other articles published on Jun 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+