Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോസ്റ്റാറിക്ക ജയിച്ചാല്‍ ഇംഗ്ലണ്ട് പുറത്ത്

അതുകൊണ്ടാണ് കളി തുടങ്ങും മുമ്പേ ആളുകള്‍ പറഞ്ഞത് ഡി ഗ്രൂപ്പ് മരണഗ്രൂപ്പാണെന്ന്. ഗ്രൂപ്പിലെ പകുതി കളികള്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കും മുന്നോട്ടുപോകാമെന്ന സ്ഥിതിയിലാണ്. ആരും പുറത്തുമാകാം. ഇംഗ്ലണ്ടും ഉറുഗ്വേയും രണ്ടും ഇറ്റലിയും കോസ്റ്റാറിക്കയും ഒന്നും വീതവും കളി കളിച്ചു. ഇന്ന് ഇറ്റലിയും കോസ്റ്റാറിക്കയും ഏറ്റമുട്ടുമ്പോള്‍ ചിത്രങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും.

ഷുവര്‍ ബെറ്റ് എന്നൊരു സംഭവം ഗ്രൂപ്പ് ഡിയില്‍ ഇതുവരെയില്ല. മൂന്ന് മുന്‍ ചാമ്പ്യന്മാരുള്ള ഡി ഗ്രൂപ്പില്‍ ലോകചാമ്പ്യന്മാരായിട്ടില്ലാത്ത കോസ്റ്റാറിക്കയാണ് നിലവില്‍ ഒന്നാമന്‍. ഇറ്റലി രണ്ടാമത്. ആദ്യകളിയില്‍ കോസ്റ്റാറിക്കയോട് തോറ്റ ഉറുഗ്വേ ഇംഗ്ലണ്ടിനെ തോല്‍പിച്ച് അക്കൗണ്ട് തുറന്നു. ഓരോ വിജയം ഈ മൂന്ന് ടീമിനും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റാകാന്‍ ചാന്‍സുണ്ട്.

എന്നാല്‍ മുന്‍ ചാന്യന്മാരായ ഇംഗ്ലണ്ടിന്റെ കാര്യമാണ് കഷ്ടം. കളിച്ച രണ്ട് കളിയും തോറ്റു. ഇറ്റലി ഇന്ന് കോസ്റ്റാറിക്കയോടും അടുത്ത കളിയില്‍ ഉറുഗ്വേയോടും വന്‍ മാര്‍ജിനില്‍ ജയിക്കണം. ഇംഗ്ലണ്ട് കോസ്റ്റാറിക്കയോട് കൂറ്റന്‍ ജയം നേടണം. ഇത്രയും നടന്നാലേ ഇംഗ്ലണ്ട് അടുത്ത റൗണ്ട് കാണൂ, നിലവിലെ അവസ്ഥയില്‍ അതിന് സാധ്യത കുറവാണ്.

കോസ്റ്റാറിക്ക സ്പാറി

കോസ്റ്റാറിക്ക സ്പാറി

ഡി ഗ്രൂപ്പില്‍ ചാമ്പ്യന്മാരെ ഞെട്ടിച്ച പ്രകടനമാണ് കോസ്റ്റാറിക്ക നടത്തുന്നത്. ഇന്ന് ഇറ്റലിയാണ് കോസ്റ്റാറിക്കയ്ക്ക് എതിരാളി. തോല്‍വി വഴങ്ങാന്‍ ആരും മടിക്കുന്ന ഡി ഗ്രൂപ്പില്‍ മറ്റൊരു തീ പാറുന്ന കളിയാകും ഇത്

ഫുള്‍ ഫോമിലാണ് കോസ്റ്റാറിക്ക

ഫുള്‍ ഫോമിലാണ് കോസ്റ്റാറിക്ക

കോസ്റ്റാറിക്കയെ നിസാരമായി എടുത്താല്‍ ഇറ്റലിക്ക് പണി പാലും വെള്ളത്തില്‍ കിട്ടും. ഉറുഗ്വായെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കോസ്റ്റാറിക്ക തോല്‍പിച്ചത്. പരിക്കില്ല. ഫുള്‍ ഫിറ്റാണ്. ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ് ടീം.

ഇറ്റലി മോശമല്ല

ഇറ്റലി മോശമല്ല

സൂക്ഷിച്ച് കളിച്ചാല്‍ ഇറ്റലിക്ക് മുന്നില്‍ ഒരു ഇരയല്ല കോസ്റ്റാറിക്ക. ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇറ്റലിക്കായിരുന്നു ജയം. പക്ഷേ പഴങ്കഥയില്‍ കാര്യമില്ലെന്ന് ബ്രസീല്‍ ലോകകപ്പ് നമ്മളെ പഠിപ്പിക്കുന്നു.

ജോ കാംപെലിനെ ശ്രദ്ധിക്കുക

ജോ കാംപെലിനെ ശ്രദ്ധിക്കുക

ഉറുഗ്വായ്‌ക്കെതിരെ ഒരു ഗോളടിക്കുകയും ഒന്നിന് വഴിവെക്കുകയും ചെയ്ത കാംപെലിനെ ശ്രദ്ധിക്കണം. ഇറ്റലി പ്രതിരോധത്തില്‍ ഏത് നിമിഷവും പാഞ്ഞുകയറും ഈ 21 കാരന്‍.

ബലോട്ടെല്ലിയുണ്ട്

ബലോട്ടെല്ലിയുണ്ട്

ആദ്യകളിയില്‍ തന്നെ ലക്ഷ്യം കണ്ട് മരിയോ ബലോട്ടെല്ലിയാണ് ഇറ്റലിയുടെ ഗോള്‍ പ്രതീക്ഷ. മികച്ച ഫോമിലാണ് ബലോട്ടെല്ലി.

ഇംഗ്ലണ്ട് എവിടെ വരെ

ഇംഗ്ലണ്ട് എവിടെ വരെ

ഇംഗ്ലണ്ടിന് മുന്നില്‍ കാര്യങ്ങള്‍ തീരെ എളുപ്പമല്ല. കളി മാത്രമല്ല കണക്കിനെയും ആശ്രയിച്ചേ ഇംഗ്ലണ്ടിന് ഇനി ഭാവിയുള്ളൂ.

ഇറ്റലിക്ക് വേണ്ടി ഇംഗ്ലണ്ടും പ്രാര്‍ഥിക്കും

ഇറ്റലിക്ക് വേണ്ടി ഇംഗ്ലണ്ടും പ്രാര്‍ഥിക്കും

ഇറ്റലി ബാക്കിയുള്ള രണ്ട് കളിയും ജയിക്കാന്‍ വേണ്ടി ഇംഗ്‌ലണ്ടും പ്രാര്‍ഥിക്കും. എന്നിട്ട് വേണം അവര്‍ക്ക് കോസ്റ്റാറിക്കയെ തോല്‍പിച്ച് പ്രീ ക്വാര്‍ട്ടറിലെത്താന്‍

റൂണി അടിച്ചിട്ടും ഗുണമില്ല

റൂണി അടിച്ചിട്ടും ഗുണമില്ല

റൂണി ഗോളടിക്കാത്തതായിരുന്നു ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള പ്രശ്‌നം. എന്നാല്‍ റൂണി ഗോളടിച്ചിട്ടും ഇംഗ്ലണ്ട് തോറ്റു. ദയനീയമായിത്തന്നെ

പണി സുവാരസ് വക

പണി സുവാരസ് വക

ഇരട്ട ഗോളുകളോടെ ലൂയിസ് സുവാരസാണ് ഇംഗ്ലണ്ടിന് പണി കൊടുത്തത്. ആദ്യ കളിയില്‍ തോറ്റ ഉറുഗ്വേയ്ക്ക് നിര്‍ണായകമായിരുന്നു ഈ കളി.

ഒരു ജയം മതി

ഒരു ജയം മതി

മികച്ച ഒരു ജയം മതി ഉറുഗ്വേയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍. പക്ഷേ കളി ഇറ്റലിക്കെതിരാണ് ബാക്കിയുള്ളത്. ഒന്നും പ്രവചിക്കാന്‍ വയ്യ.

Story first published: Friday, June 20, 2014, 12:05 [IST]
Other articles published on Jun 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+