പെപ്പെയ്ക്ക് എന്ത് ശിക്ഷ കൊടുക്കണം?
നാല് ഗോളിന് തോറ്റതല്ല, മറിച്ച് ജര്‍മനിക്കെതിരെ കളിച്ച കളിയാകും ഓരോ പോര്‍ച്ചുഗല്‍ ആരാധകനെയും വേദനിപ്പിക്കുന്നുണ്ടാകുക. നിലത്ത് വീണ തോമസ് മുള്ളറെ തലകൊണ്ട് കുത്തി ചെവിയില്‍ ആക്രോശിക്കുന്ന പെപ്പെയുടെ ചിത്രം ഒരു ദുരന്തം പോലെ പറങ്കി ടീമിനെ പിന്തുടരും. ഇറ്റലിയുടെ മറ്റരാസിയെ തലകൊണ്ട് കുത്തിയിട്ട ഫ്രഞ്ച് ക്യാപ്റ്റന്‍ സിദാനെപ്പോലെ.
സിദാന്റേത് പെട്ടെന്നുണ്ടായ ഒരു വികാര വിക്ഷോഭമായിരുന്നെങ്കില്‍ പെപ്പെയുടെ കാര്യം വ്യത്യസ്തമാണ്. കൡക്കളത്തില്‍ എപ്പോഴും പ്രശ്‌നക്കാരനാണ് പെപ്പെ. തട്ടിക്കയറലും കാലുവെക്കലും മാത്രമല്ല നിലത്ത് വീണ എതിര്‍ കളിക്കാരന് മേല്‍ കുതിര കേറുന്നതും പെപ്പെയുടെ രക്തത്തിലുള്ളതാണ്. സെന്‍ട്രല്‍ ഡിഫന്‍സില്‍ ടീമിന് ഒഴിച്ചുകൂടാനാകാത്ത പെപ്പെ ജീവിതത്തില്‍ ഒരു നല്ല പ്രതിരോധക്കാരനേ അല്ല.
2008 - 09 ല്‍ സ്പാനിഷ് ലീഗില്‍ നിലത്ത് വീണ കളിക്കാരനെ ചവിട്ടിയതിന് പെപ്പെയ്ക്ക് കിട്ടിയത് 10 കളികളില്‍ നിന്നുള്ള വിലക്കാണ്. മുള്ളര്‍ക്കെതിരായ അക്രമത്തിന് ഒരു ചുവപ്പുകാര്‍ഡ് പോര എന്നാണ് കളിയാരാധകരുടെ അഭിപ്രായം. പെപ്പെയുടെ കളി ജീവിതത്തിലേക്ക്

പോര്‍ച്ചുഗലിന്റെ വിദേശി താരം
പോര്‍ച്ചുഗലിന് വേണ്ടി കളിക്കുന്നെങ്കിലും ശരിക്കും പോര്‍ച്ചുഗല്‍ താരമല്ല പെപ്പെ. ബ്രസീലാണ് ഈ ചൂടന്‍ താരത്തിന്റെ സ്വദേശം.

പെപ്പെയ്ക്ക് ബ്രസീല്‍ വേണ്ട
ബ്രസീല്‍ ദേശീയ ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ചയാളാണ് പെപ്പെ. 2006 ല്‍ ദുംഗയാണ് പെപ്പെയെ ബ്രസീലിന് കളിക്കാന്‍ വിളിച്ചത്.

വിവാദങ്ങള്‍ പുത്തരിയല്ല
2008 - 09 ല്‍ സ്പാനിഷ് ലീഗില്‍ ഗെറ്റാഫെ താരത്തിനെതിരായിട്ടായിരുന്നു പെപ്പെയുടെ ആദ്യത്തെ സീരിയസ് ആക്രമണം. നിലത്ത് വീണ താരത്തെ രണ്ട് വട്ടം ചിവിട്ടി പെപ്പെ.

വെറുതെ ആയില്ല
റഫറി പെപ്പെയെ വെറുതെ വിട്ടൊന്നും ഇല്ല. പത്ത് കളിയില്‍ നിന്നാണ് പെപ്പെയ്ക്ക് വിലക്ക് കിട്ടിയത്.

നല്ല നടപ്പ്
കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു വിവാദത്തിലും പെടാതെ മിടുക്കനായി കളിക്കുകയായിരുന്നു പെപ്പെ.

എല്ലാം ഒരു നിമിഷം കൊണ്ട് പാഴായി
തോമസ് മുള്ളറെ ഫൗള്‍ ചെയ്ത ശേഷമുള്ള ഒരൊറ്റ മിനുട്ട് കൊണ്ട് പെപ്പെ വീണ്ടും പാപിയായി.

താരം മുള്ളറായിരുന്നു
ഹാട്രിക്കോടെ കളിയിലെ താരമായിരുന്നു തോമസ് മുള്ളര്‍. കളി പോര്‍ച്ചുഗല്‍ തോറ്റത് മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക്.

എന്തുപറ്റി പെപ്പെയ്ക്ക്
മുള്ളര്‍ അഭിനയിക്കുകയാണ് എന്ന തോന്നലാവണം പെപ്പെയെ കൂടുതല്‍ ചൊടിപ്പിച്ചത്. എന്തായാലും പെപ്പെയുടെ പ്രവൃത്തി അതിരുവിട്ടുപോയി

റെഡ് കാര്‍ഡ്
ചുവപ്പുകാര്‍ഡ് വാങ്ങി പെപ്പെ പുറത്തുപോയതോടെ പോര്‍ച്ചുഗലിന്റെ കഥ കഴിഞ്ഞു. ലോകകപ്പിലെ ആദ്യത്തെ കളി തന്നെ പറങ്കിപ്പടയ്ക്ക് ദുരന്തമായി മാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications