Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ഇങ്ങനാണ് ഭായ്

ഇതുവരെ കണ്ട അര്‍ജന്റീനയല്ല ഈ ലോകകപ്പിലെ അര്‍ജന്റീനയെന്ന് ആരാധകര്‍ പറയും. 1986 ലും 90 ലും മറഡോണയുടെ മാന്ത്രികക്കാലുകളായിരുന്നു അര്‍ജന്റീനയുടെ വിധി നിര്‍ണയിച്ചത്. ഒന്നാം റൗണ്ടിലും ക്വാര്‍ട്ടറിലും ഇടറിവീണ സീസണുകള്‍ക്ക് ശേഷം ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ അര്‍ജന്റീന ഫൈനലില്‍ എത്തിയിരിക്കുന്നു.

വെറുതെ കളിച്ചും ജയിച്ചും വന്നതല്ല, ഈ ലോകകപ്പിലെ എല്ലാത്തരം വിജയങ്ങളും അര്‍ജന്റീന നേടിയിട്ടുണ്ട്. അതില്‍ രസകരമായ ചില വിവരങ്ങളുമുണ്ട്. മെസി ഗോളടിച്ചും അടിക്കാതെയും അര്‍ജന്റീന കളി ജയിച്ചു. ആധികാരികമായി എല്ലാ കളികളും ജയിച്ചു. ഒരു സമനില പോലും ഇല്ല.. 2014 ബ്രസീല്‍ ലോകകപ്പിലെ അര്‍ജന്റീന ടീമിന് മാത്രമുള്ള ചില റെക്കോര്‍ഡുകള്‍ നോക്കൂ...

സാദാ ജയം

സാദാ ജയം

സാധാരണ പോലെ 90 മിനുട്ടിനിടെ ഗോളടിച്ച് അര്‍ജന്റീന ഈ ലോകകപ്പില്‍ ജയിച്ചിട്ടുണ്ട്. ബോസ്‌നിയയ്‌ക്കെതിരാജ ജയം ഉദാഹരണം

ഇഞ്ചുറി ടൈമില്‍

ഇഞ്ചുറി ടൈമില്‍

ഇഞ്ചുറി ടൈമില്‍ ഗോളടിച്ചും അര്‍ജന്റീന ജയിച്ചിട്ടുണ്ട്. ഇറാനെതിരെ മെസി നേടിയ തൊണ്ണൂറ്റൊന്നാം മിനുട്ടിലെ ഗോള്‍.

എക്‌സ്ട്രാ ടൈമില്‍

എക്‌സ്ട്രാ ടൈമില്‍

ഇന്‍ജുറി ടൈമില്‍ മാത്രമല്ല, എക്‌സ്ട്രാ ടൈമില്‍ ഗോളടിച്ചിട്ടും ടീം ജയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഡി മരിയ ഗോളടിച്ചത് എക്‌സ്ട്രാ ടൈമിന്റെ അവസാന മിനുട്ടില്‍.

പെനല്‍റ്റി ഷൂട്ടൗട്ടില്‍

പെനല്‍റ്റി ഷൂട്ടൗട്ടില്‍

സെമിയില്‍ ഹോളണ്ടിനെ മറികടന്നത് പെനല്‍റ്റി ഷൂട്ടൗട്ടില്‍. നാല് - രണ്ടിനാണ് ഹോളണ്ടിനെ സെമിയില്‍ ടീം മറികടന്നത്.

മെസ്സി ഗോളില്‍

മെസ്സി ഗോളില്‍

മെസ്സി ഗോളടിച്ചപ്പോഴെല്ലാം ടീം ജയിച്ചിട്ടുണ്ട്. ആദ്യറൗണ്ടില്‍ മൂന്ന് കളിയിലും മെസി ഗോളടിച്ചു ടീം ജയിച്ചു.

മെസ്സി അടിച്ചില്ലെങ്കിലും ജയം

മെസ്സി അടിച്ചില്ലെങ്കിലും ജയം

അഥവാ ഇനി ലയണല്‍ മെസ്സി ഗോളടിച്ചില്ലെങ്കിലും അര്‍ജന്റീനയ്ക്ക് പ്രശ്‌നമില്ല. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ടീം മെസ്സി ഗോളില്ലാതെ തന്നെ ജയിച്ചു.

തോറ്റിട്ടില്ല

തോറ്റിട്ടില്ല

കളിച്ച ആറ് കളികളില്‍ ഒന്നില്‍പോലും അര്‍ജന്റീന ഈ ലോകകപ്പില്‍ തോറ്റിട്ടില്ല. നൂറ് ശതമാനം വിജയം

സമനിലയുമില്ല

സമനിലയുമില്ല

തോല്‍വി പോട്ടെ, ഒരു സമനില പോലും ടീം ഇത്തവണ വഴങ്ങിയിട്ടില്ല. അതാണ് ലയണല്‍ മെസ്സിയുടെ അര്‍ജന്റീന.

Story first published: Saturday, July 12, 2014, 13:26 [IST]
Other articles published on Jul 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+