റൊണാള്‍ഡോയും റിബറിയും ഇല്ലാതെ ലോകകപ്പ്?
സാവോപോളോ: പ്ലേമേക്കര്‍ ഫ്രാങ്ക് റിബറിയില്ലാതെ ഫ്രാന്‍സിന് ഒരു ലോകകപ്പ്. അപ്രതീക്ഷിതമായത് സംഭവിച്ചു. ബയറണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍താരമായ റിബറിയില്ലാതെ ഫ്രഞ്ച് പട ലോകകപ്പ് കളിച്ചേ പറ്റൂ. പരിശീലനത്തിനിടെ പുറത്തേറ്റ പരിക്കാണ് റിബറിക്കും ഫ്രാന്‍സിനും വിനയായത്.
റിബറി മാത്രമല്ല, പരിക്കുമൂലം ലോകകപ്പിനെത്താന്‍ കഴിയാത്ത സൂപ്പര്‍ താരങ്ങള്‍ പലരുമുണ്ട്. പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പരിക്കിന്റെ പേടിയുമായി കഴിയുന്നവരില്‍ പ്രമുഖന്‍. കൊളംബിയയുടെ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍ക്കാവോ ലോകകപ്പിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ബ്രസീല്‍ ലോകകപ്പ് 2014 ല്‍ ആരാധകര്‍ മിസ് ചെയ്യാന്‍ പോകുന്ന പ്രമുഖരിതാ, ഇവരില്‍ ചിലരെങ്കിലും ബ്രസീലില്‍ പന്തുതട്ടാനെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഫ്രാങ്ക് റിബറി
റിബറിയുടെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ട. 21 കാരനായ റിബറിയെക്കൂടാതെ ഫ്രഞ്ച് പട തന്ത്രങ്ങളൊരുക്കിയേ മതിയാകൂ. ബ്രസീലില്‍ റിബറി കളിക്കില്ലെന്ന് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ
റോണി വരുമോ ഇല്ലയോ. ഇടതുകാലിലെ വേദന കുടഞ്ഞെറിഞ്ഞ് റൊണാള്‍ഡോ ലോകപ്പിനെത്തും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം, വെറുമൊരു കളിക്കാരനല്ല, പോര്‍ച്ചുഗലിന്റെ ലോകകപ്പ് പ്രതീക്ഷകളെ ഒറ്റയ്ക്ക് മുന്നോട്ട് നയിക്കാന്‍ കഴിവുള്ള താരമാണ് സ്റ്റാര്‍ സ്‌ട്രൈക്കറായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

ലൂയിസ് സുവാരസ്
സുവാരസില്ലാതെ ലോകകപ്പിനിറങ്ങുന്ന കാര്യം ഉറുഗ്വേയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. മരണഗ്രൂപ്പില്‍ കളിക്കുന്ന ഉറുഗ്വേയുടെ ആദ്യ മത്സരം 19 ന് ഇംഗ്ലണ്ടിനോടാണ്. കാലിലെ പരിക്കാണ് സുവാരസിനും വില്ലന്‍.

റഡാമെല്‍ ഫാല്‍ക്കാവോ
കൊളംബിയന്‍ സ്‌ട്രൈക്കറായ റഡാമെല്‍ ഫാല്‍ക്കാവോയാണ് ബ്രസീല്‍ ലോകകപ്പില്‍ നിന്നും പരിക്ക് മൂലം പുറത്തായ ആദ്യത്തെ സൂപ്പര്‍ താരം.

റോബിന്‍ വാന്‍ പേഴ്‌സി
പരിശീലന മത്സരത്തില്‍ കോച്ച് വാന്‍ പേഴ്‌സിയെ പിന്‍വലിച്ചത് എന്തിനാണ്. കാല്‍മുട്ടിലെ പരിക്ക് മാറിയില്ലേ. ജൂണ്‍ പതിമൂന്നിന് സ്‌പെയിനിനെ നേരിടാന്‍ ഇറങ്ങുമ്പോഴേക്കും വാന്‍പേഴ്‌സിക്ക് സുഖമാകണേ എന്നാണ് നെതര്‍ലന്‍ഡ്‌സിന്റെ പ്രാര്‍ഥന.

ഗോണ്‍സാലോ ഹിഗ്വിന്‍
നാപ്പോളിയിലെ കളിക്കിടെ പറ്റിയ കാലിലെ പരിക്കാണ് അര്‍ജന്റീനയുടെ സ്‌ട്രൈക്കറായ ഹിഗ്വിന് വിനയായിരിക്കുന്നത്. പരിക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രിനിഡാഡിനെതിരായ പരിശീലന മത്സരത്തില്‍ ഹിഗ്വിന്‍ ഇറങ്ങാതിരുന്നത് പരിക്ക് ശരിക്ക് മാറാത്തത് കൊണ്ടാണ് എന്നൊരു സംസാരമുണ്ട്.

മാനുവല്‍ ന്യൂവര്‍
ജര്‍മനിയുടെ ഗോള്‍കീപ്പറായ ന്യൂവറിന്റെ കാര്യവും പാതി പാതിയാണ്. തോളിലെ പരിക്കാണ് ന്യൂവറിന് വില്ലന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications