For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ് : സ്‌ക്വാഷില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യയ്ക്ക് സുവര്‍ണനേട്ടം. പുരുഷന്മാരുടെ ടീം സ്‌ക്വാഷ് ഫൈനലില്‍ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. സൗരവ് ഘോഷാല്‍ മലേഷ്യയുടെ ഓങ്ങിനെയാണ് പരാജയപ്പെടുത്തിയത്.

സ്‌കോര്‍ : 6-11, 11-7, 11-6, 14-12,11-9. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആദ്യമായാണ് സ്‌ക്വാഷില്‍ സ്വര്‍ണ്ണം നേടുന്നത്. സൗരവ് നേരത്തെ സിംഗിള്‍സില്‍ വെളളി കരസ്ഥമാക്കിയിരുന്നു. മലയാളി താരം ദീപിക പളളിക്കല്‍ ഉള്‍പ്പെട്ട വനിതാ ടീം വെളളി നേടിയിരുന്നു

asiangames

ഇന്ത്യയ്ക്ക് ചരിത്രവിജയത്തിന് അവസരമൊരുക്കിയ ദിനമായിരുന്നു ശനിയാഴ്ച. അമ്പെയ്ത്ത് കോംപൗണ്ട് വിഭാഗത്തില്‍ പുരുഷടീമിനത്തിലായിരുന്നു സ്വര്‍ണ്ണം. രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ്മ എന്നിവരുള്‍പ്പെട്ടതായിരുന്നു ടീം. ഫൈനലില്‍ കൊറിയയെ തോല്പിച്ച് (227-224) ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണ്ണം നേടുന്നത്. അമ്പെയ്ത്ത് വ്യക്തിഗതയിനത്തില്‍ പുരുഷ സിംഗിള്‍സ് കോംപൗണ്ട് വിഭാഗത്തില്‍ അഭിഷേക് വര്‍മ്മ വെളളി മെഡല്‍ നേടി. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ചെയ്ന്‍ സിങ്ങും അമ്പെയ്ത്തില്‍ വനിതകളുടെ ടീമും നേടിയ വെങ്കലങ്ങളാണ് മറ്റൊരു നേട്ടം.

ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ആണ് വിജയം സമ്മാനിച്ചത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ചൈനയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വി.ആര്‍. രഘുനാഥും ബീരേന്ദ്ര ലാക്രയുമാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ആദ്യ രണ്ട് ക്വാര്‍ട്ടറിലും കാര്യമായ പ്രതീക്ഷയില്ലാതിരുന്ന ഇന്ത്യയ്ക്ക് മൂന്നാം ക്വാര്‍ട്ടറിലാണ് രണ്ട് ഗോളുകള്‍ നേടാനായത്.

മൂന്ന് സ്വര്‍ണ്ണവും നാല് വെളളിയും 19 വെങ്കലവുമടക്കം 26മെഡലുകള്‍ നേടിയിട്ടുളള ഇന്ത്യ മത്സരത്തില്‍ പതിനൊന്നാം സ്ഥാനത്താണ് ഇപ്പോഴുളളത്.

Story first published: Saturday, September 27, 2014, 18:26 [IST]
Other articles published on Sep 27, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+