വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ പെണ്‍പടയെ തളയ്ക്കാന്‍ നേപ്പാളിനുമായില്ല, ഇനിയൊരു കടമ്പ കൂടി...

ഇന്ത്യന്‍ വനിതാ ടീം സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്‍റെ കലാശക്കളിക്ക് യോഗ്യത നേടി. നേപ്പാളിനെ 3-1നാണ് ഇന്ത്യ തകര്‍ത്തത്.

By Manu

സിലിഗുരി: വനിതകളുടെ സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടത്തിന് തൊട്ടരികെ. കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ നേപ്പാളിനെ 3-1നു തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. കമലാ ദേവി, ഇന്ദുമതി, സസ്മിത മാലിക്ക് എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. നേപ്പാളിന്റെ ആശ്വാസഗോള്‍ സബിത്ര ബണ്ടാരിയുടെ വകയായിരുന്നു.

saff

കളിയുടെ ഒന്നാംപകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിനു ലീഡ് ചെയ്ത ഇന്ത്യ രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റി വിജയം ആധികാരികമാക്കി മാറ്റുകയായിരുന്നു.

ഒന്നാംപകുതിയില്‍ ഇന്ത്യയുടെ സമഗ്രാധിപത്യമാണ് കണ്ടത്. എന്നാല്‍ ഇതു ഗോളാക്കി മാറ്റാന്‍ ആദ്യപകുതിയിലുടെ ഇഞ്ചുറിടൈം വരെ ഇന്ത്യക്കു കാത്തിരിക്കേണ്ടിവന്നു.

ഈ വിജയം ടീമിന് മൊത്തം അവകാശപ്പെട്ടതാണെന്ന് ഇന്ത്യന്‍ കോച്ച് സാജിദ് ധര്‍ മല്‍സരശേഷം പറഞ്ഞു. ഏതെങ്കിലുമൊരു താരത്തെ എടുത്തു പറയുക സാധ്യമല്ല. ഗോള്‍കീപ്പറില്‍ തുടങ്ങി ഡിഫന്റര്‍മാര്‍, മിഡ്ഫീല്‍ഡര്‍മാര്‍, സ്‌ട്രൈക്കര്‍മാര്‍ എന്നിവരെല്ലാം തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 3, 2017, 9:47 [IST]
Other articles published on Jan 3, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X