Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ കേരളാ ബ്ലാസ്‌റ്റേഴിസിനെ വിമര്‍ശിച്ച് ഐഎം വിജയന്‍

കൊച്ചി: സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഉമസ്ഥതയിലുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിമര്‍ശനവുമായി ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ രംഗത്ത്. മലയാളി താരങ്ങളെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അവഗണിക്കുകയാണെന്ന് ഐഎം വിജയന്‍ പറയുന്നു. മലയാളി താരങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള പ്രോത്സാഹനം നല്‍കാനോ പരിഗണിക്കാനോ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും കേരളത്തിന്റെ കറുത്തമുത്ത് ആരോപിക്കുന്നു.

ആദ്യ സീസണിലെ മികച്ച മലയാളി താരങ്ങളെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ലായിരുന്നുവെന്നാണ് ഐഎം വിജയനും പറയുന്നത്. നോര്‍ത്ത് ഈസ്റ്റിനോട് പൊരുതി ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ തുടരെ പരാജയപ്പെടുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.

i-m-vijayan

ഐഎസ്എല്ലില്‍ മുന്നേറാമെന്നുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. സ്ഥിതി മോശാമാകാനുള്ള കാരണം ടീം മാനേജ്‌മെന്റിന്റെ സമീപനം തന്നെയാണെന്നും ഐഎം വിജയന്‍ കുറ്റപ്പെടുത്തി. മലയാളി താരങ്ങളെ അവഗണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച കളിക്കാരനായ വിനീതിനെ കളത്തില്‍ ഇറക്കാത്തത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുന്നതിന്റെ കാരണം പരിശോധിക്കേണ്ടതാണെന്നും ഐഎം വിജയന്‍ പറഞ്ഞു. ടീമില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ മാനേജ്‌മെന്റിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Story first published: Tuesday, November 17, 2015, 12:53 [IST]
Other articles published on Nov 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+