ബെംഗളൂരു: നിലവിലുള്ള ചാംപ്യന്മാരായ ബാംഗ്ലൂര്‍ എഫ്സിയെ മറികടന്ന് മോഹന്‍ ബഗാന് ഐലീഗ് ലീഗ് കിരീടം സ്വന്തമാക്കി. കന്നി കിരീടത്തില്‍ മുത്തമിടാന്‍ സമനില മാത്രം മതിയായിരുന്ന കൊല്‍ക്കത്തന്‍ ടീം ആതിഥേയരെ 1-1 സ്കോറില്‍ പിടിച്ചു നിര്‍ത്തി. ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂരാണ് ആദ്യം ലീഡ് നേടിയത്. 41ാം മിനിറ്റില്‍ ജോണ്‍സനാണ് ചാംപ്യന്മാരെ മുന്നിലെത്തിച്ചത്. എന്നാല്‍ കളി തീരാന്‍ മൂന്നു മിനിറ്റ് മാത്രം അവശേഷിക്കവരെ റസാഖ് ബാഗാനുവേണ്ടി സമനിലയും കിരീടവും പിടിച്ചു വാങ്ങി.
ചരിത്ര പോരാട്ടം തന്നെയാണ് ഇത്തവണ നടന്നത് . ലീഗിലെ അനസാന മത്സരത്തില്‍ മാത്രമേ ചാമ്പ്യന്മാരെ നിര്‍ണയിക്കാനാവൂ എന്നതായിരുന്നു പ്രത്യേകത. രണ്ട് പോയന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുടീമുകളും തമ്മിലുണ്ടായിരുന്നത്. സമനിലയോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കു വെച്ചു.
19 കളികളില്‍ മോഹന്‍ ബഗാന് 11 എണ്ണത്തില്‍ ജയിച്ചു. അഞ്ച് കളികളില്‍ സമനില നേടി. മൂന്നെണ്ണത്തില്‍ തോറ്റു. ആകെ 38 പോയന്റ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ബെംഗളുരു എഫ്സി 19 കളികളില്‍ 10 എണ്ണത്തില്‍ ജയിച്ചു. ആറ് സമനിലകളും മൂന്ന തോല്‍വികളും. ആകെ 36 പോയന്റ്.