Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോളണ്ടിനെയും റോബനെയും തോല്‍പിക്കാന്‍ ആളുണ്ടോ?

സാവോപോളോ: ടോട്ടല്‍ ഫുട്‌ബോളിന്റെ നാട്ടുകാരായ ഡച്ചുകാര്‍ വീണ്ടും കളം നിറഞ്ഞ് കളിക്കുകയാണ്. ലോകകപ്പില്‍ കളിച്ച മൂന്ന് കളിയിലും ജയം. അതും മികച്ച മാര്‍ജിനില്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറ്റം. സൂപ്പര്‍ താരങ്ങളായ ആര്യന്‍ റോബനും വാന്‍ പേഴ്‌സിയും മൂന്ന് വീതം ഗോളുകളോടെ മുന്നില്‍ നിന്നു നയിക്കുന്നു.

ബ്രസീല്‍ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഹോളണ്ട്. പകരക്കാരായി ഇറങ്ങിയവര്‍ വരെ പാട്ടും പാടി ഗോളടിക്കുന്നു. കരുത്തരായ ചിലിക്കെതിരെ എത്ര എളുപ്പമാണ് ഹോളണ്ട് ജയിച്ചതെന്ന് നോക്കൂ, സ്‌പെയിനിനെ രണ്ട് ദിവസം മുമ്പ് വട്ടം കറക്കി വിട്ട ടീമാണ് ചിലി. ഗോളടിച്ചില്ലെങ്കിലും അവസരങ്ങള്‍ ഒരുക്കി ക്യാപ്റ്റന്‍ റോബന്‍ ചിലിക്കെതിരെയും തിളങ്ങി. ഹോളണ്ടിനോട് തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ ചിലിയും രണ്ടാം റൗണ്ടിലെത്തി.

അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ച് സ്‌പെയിന്‍ ആശ്വാസം കണ്ടെത്തി. ഇരുടീമുകളും ലോകകപ്പില്‍ നിന്നും പുറത്തായി.

ഇത് ഹോളണ്ട്, ഇത് റോബന്‍

ഇത് ഹോളണ്ട്, ഇത് റോബന്‍

തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഹോളണ്ട് പ്രി ക്വാര്‍ട്ടറിലെത്തിയത്. ടീമിന്റെ ഒരു ഗോള്‍ ആഘോഷിക്കുന്ന ആര്യന്‍ റോബന്‍.

ബോള് പോണ പോക്ക് കണ്ടാ

ബോള് പോണ പോക്ക് കണ്ടാ

ചിലിയുടെ വലയില്‍ പന്ത് കേറുന്നത് നോക്കുന്ന മെംഫിസ് ഡെപെ. തൊണ്ണൂറ്റി രണ്ടാം മിനുട്ടിലായിരുന്നു ഡെപെയുടെ ഗോള്‍

ടോട്ടല്‍ കളി

ടോട്ടല്‍ കളി

ഈ ലോകകപ്പില്‍ ടോട്ടല്‍ ഫുട്‌ബോള്‍ കളിക്കുന്ന ടീമുകളിലൊന്ന് ഹോളണ്ടാണ്. കളിയുടെ ഒരു മേഖലയിലും ഹോളണ്ടിന് അധികം ആശങ്കകളില്ല

വൈ നോട്ട്

വൈ നോട്ട്

ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ പോന്നതെല്ലാം ഡച്ച് ടീം ഒരുക്കിയിട്ടുണ്ട്. ചിലിക്കെതിരായ കളിയിക്കിടെ ഹോളണ്ട് ആരാധകര്‍

കണ്ടോ ഗോള്‍

കണ്ടോ ഗോള്‍

ക്യാപ്റ്റന്‍ ആര്യന്‍ റോബനൊപ്പം ഗോള്‍ ആഘോഷിക്കുന്ന ഡെപെ

വീരം ചിലീയം

വീരം ചിലീയം

തോറ്റെങ്കിലും മികച്ച കളിയാണ് ചിലി ഈ ലോകകപ്പില്‍ കെട്ടഴിച്ചത്. രണ്ടാം റൗണ്ടിലെത്തിയ ചിലിക്ക് ബ്രസീലാണ് എതിരാളികള്‍

നേരത്തെ ആകാമായിരുന്നു

നേരത്തെ ആകാമായിരുന്നു

ഓസ്്‌ട്രേലിയയ്‌ക്കെതിരെ സ്‌പെയിനിന്റെ ഡേവിഡ് വിയ്യയുടെ ഒരു ഷോട്ട്. കളി ജയിച്ചിട്ടും സ്‌പെയിന്‍ പുറത്തായി.

ദേ ഇവനെന്നെ വീഴ്ത്തി

ദേ ഇവനെന്നെ വീഴ്ത്തി

ഹോളണ്ട് - ചിലി മത്സരത്തില്‍ നിന്നും ഒരു കാഴ്ച

സാരമില്ല പോട്ടെ

സാരമില്ല പോട്ടെ

ആദ്യ രണ്ട് കളികളും തോറ്റ സ്‌പെയിന്‍ ലോകകപ്പില്‍ നിന്നും പുറത്തായി. മൂന്നാം കളിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ വിജയം മാത്രമാണ് ചാമ്പ്യന്മാര്‍ക്ക് ഓര്‍ക്കാനുള്ളത്.

Story first published: Tuesday, June 24, 2014, 10:49 [IST]
Other articles published on Jun 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+