Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖേലോ ഇന്ത്യ ഗെയിംസിന് തിരശീല... ഹരിയാന ജേതാക്കള്‍, കേരളത്തിന് എട്ടാംസ്ഥാനം

ദില്ലി: പ്രഥമ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിനു ദില്ലിയില്‍ തിരശീല വീണപ്പോള്‍ ഹരിയാന ഓവറോള്‍ ചാംപ്യന്‍മാരായി. കേരളത്തിന് എട്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. മേളയുടെ അവസാനദിനം രണ്ടു സ്വര്‍ണമടക്കം നാലു മെഡലുകള്‍ കൂടി കേരളം തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളുടെ ബോക്‌സിങില്‍ ദലീന ബൈജുവും പെണ്‍കുട്ടികളുടെ ബാസ്‌കറ്റ് ബോള്‍ ടീമുമാണ് കേരളത്തിനായി പൊന്നണിഞ്ഞത്. ആണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ എഡ്വിന്‍ ജോയ്, അരവിന്ദ് സുരേഷ് സഖ്യം വെള്ളി സ്വന്തമാക്കി. പെണ്‍കുട്ടികളുടെ ജൂഡോയില്‍ കെ ജ്യോത്സന വെങ്കലവും നേടി. ഏഴു സ്വര്‍ണമെടക്കം ആകെ 28 മെഡലുകളാണ് ഗെയിംസില്‍ കേരളത്തിന്റെ സമ്പാദ്യം.

1

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് പെണ്‍കുട്ടികളുടെ ബാസ്‌കറ്റ് ബോളില്‍ കേരളത്തിനു യോഗ്യത ലഭിച്ചത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് അപ്രതീക്ഷിത കുതിപ്പാണ് പെണ്‍പട നടത്തിയത്. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് കേരളം സ്വര്‍ണത്തിലേക്കു കുതിച്ചെത്തിയത്. ഫൈനലില്‍ ഹരിയാനയെ കേരളം 90-47ന് തോല്‍പ്പിക്കുകയായിരുന്നു. 31 പോയിന്റ് നേടിയ ആര്‍ ശ്രീകലയാണ് കേരളത്തിന്റെ ടോപ്‌സ്‌കോററായത്.

Story first published: Friday, February 9, 2018, 10:10 [IST]
Other articles published on Feb 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+