Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജപ്പാന്‍ പുറത്ത്, ഗ്രീസ്, കൊളംബിയ മുന്നോട്ട്

ഫോര്‍ട്ടലേസ: ഏഷ്യന്‍ പ്രതീക്ഷകളുമായി പന്ത് തട്ടാനിറങ്ങിയ ജപ്പാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി. കൊളംബിയ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ജപ്പാനെ തോല്‍പിച്ചത്. ഗ്രൂപ്പില്‍ ഒമ്പത് പോയിന്റോടെ കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മികച്ച ഫോമിലുള്ള കൊളംബിയ്‌ക്കെതിരെ അത്ഭുതങ്ങള്‍ കാണിക്കാന്‍ ജപ്പാന് കഴിഞ്ഞില്ല. ഈ ലോകകപ്പില്‍ ഒരു സമനില മാത്രമാണ് ജപ്പാന്റെ സമ്പാദ്യം.

അവസാന നിമിഷം വീണുകിട്ടിയ പെനല്‍ട്ടി കിക്കിലൂടെ കരുത്തരായ ഐവറി കോസ്റ്റിനെ തോല്‍പിച്ച് ഗ്രീസും അവസാന പതിനാറിലെത്തി. ജയിക്കുന്നവര്‍ പ്രീ ക്വാര്‍ട്ടറിലെത്തുമായിരുന്ന കളിയില്‍ ഇഞ്ചുറി ടൈമിലായിരുന്നു ഗ്രീസിന്റെ വിജയഗോള്‍ വന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗ്രീസ് ഐവറി ടീമിനെ തോല്‍പിച്ചത്.

ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ കോസ്റ്റാറിക്കയാണ് ഗ്രീസിന് പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍. ഗ്രൂപ്പ് സി ചാമ്പ്യന്മാരായ കൊളംബിയ ഉറുഗ്വായുമായി കളിക്കും.

ഇതെന്തൊരാഘോഷം

ഇതെന്തൊരാഘോഷം

ഐവറി കോസ്റ്റിനെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടറിലെത്തിയ ഗ്രീസ് ടീമിന്റെ ആവേശം.

കൊളംബിയ മോശമാ?

കൊളംബിയ മോശമാ?

ജപ്പാനെതിരായ കളിക്കിടെ ആര്‍ത്തുവിളിക്കുന്ന കൊളംബിയന്‍ ആരാധകര്‍. കൊളംബിയയും പ്രീ ക്വാര്‍ട്ടറിലെത്തി

ഒരു ഗോള്‍ പിടി

ഒരു ഗോള്‍ പിടി

കൊളംബിയയെ പ്രീ ക്വാര്‍ട്ടറിലെത്തിച്ച ഗോളിനുടമ ജാക്‌സന്‍ മാര്‍ട്ടിനെസ്

ദ്രോഗ്‌ബെ ആവേശം

ദ്രോഗ്‌ബെ ആവേശം

ഐവറി കോസ്റ്റിന്റെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ക്യാപ്റ്റന്‍ ദിദിയര്‍ ദ്രോഗ്‌ബെ. പക്ഷേ ഈ ആഹ്ലാദം അധിക നേരം നീണ്ടില്ല.

ഒരെയൊരു ഗോള്‍

ഒരെയൊരു ഗോള്‍

കൊളംബിയയ്‌ക്കെതിരെ ഒരു ഗോള്‍ അടിക്കാനേ ജപ്പാന് കഴിഞ്ഞുള്ള. ഷിന്‍ജി ഒകസാകിയുടെ ഗോള്‍ ആഘോഷിക്കുന്ന ജപ്പാന്‍ ടീം

കൊളംബിയ വരുന്നൂ

കൊളംബിയ വരുന്നൂ

കൊളംബിയന്‍ ആരാധകര്‍, പ്രീ ക്വാര്‍ട്ടറില്‍ ഉറുഗ്വെയാണ് കൊളംബിയയുടെ എതിരാളികള്‍

വ്യത്യസ്തനായ ഫാന്‍

വ്യത്യസ്തനായ ഫാന്‍

കൊളംബിയയുമായുള്ള കളിക്കിടെ ജപ്പാന്‍ ആരാധകന്‍

അത് കലക്കീട്ടാ

അത് കലക്കീട്ടാ

ജപ്പാനെതിരെയുള്ള കളിയില്‍ ഒരു ഗോള്‍ ആഘോഷിക്കുന്ന കൊളംബിയന്‍ താരങ്ങള്‍

Story first published: Wednesday, June 25, 2014, 10:38 [IST]
Other articles published on Jun 25, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+