Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറേഷന്‍ കപ്പ്: സ്പോര്‍ട്ടിങ്, ബഗാന്‍ സെമിയില്‍

മഞ്ചേരി/കൊച്ചി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയി. സ്‌പോര്‍ട്ടിങ് ക്ലബ്ബ് ബോവയും മോഹന്‍ ബഗാനും ആണ് ഒടുവില്‍ സെമി ബര്‍ത്ത് നേടിയത്. ചര്‍ച്ചില്‍ ബ്രദേഴ്സും ഡെംപോയും നേരത്തെ തന്നെ സെമിഫൈനലില്‍ എത്തിയിരുന്നു.

രങ്ദജീദ് എഫ്‌സിയെ തോല്‍പിച്ച് ആറ് പോയന്‍റുകള്‍ നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സ്‌പോര്‍ട്ടിങിന്റെ സെമി പ്രവേശം. ബാംഗ്ലൂര്‍ എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ തോല്‍പിച്ചതാണ് യഥാര്‍ത്ഥത്തില്‍ സ്‌പോര്‍ട്ടിങ് ടീമിന് തുണയായത്. ബാംഗ്ലൂര്‍ എഫ്‌സി ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ രണ്ട് ടീമിനും ആറ് പോയന്റ് വീതം ആകുമായിരുന്നു. അങ്ങനെയെങ്കില്‍ ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കാന്‍ ഗോള്‍ ശരാശരി നോക്കേണ്ടി വരുമായിരുന്നു.

Federation Cup

രങ്ദജീദ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഗോവ തോല്‍പിച്ചത്. ദക്ഷിണേന്ത്യന്‍ ഫുട്‌ബോളിലെ പുതിയ താരോദയം ആയ ബാംഗ്ലൂര്‍ എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനോട് അടിയറവ് പറഞ്ഞു. മഞ്ചേരിയിലെ പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടന്നത്.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ സെമി ഉറപ്പിക്കാന്‍ മോഹന്‍ ബഗാന് സമനില മാത്രം നേടിയാല്‍ മതിയായിരുന്നു. സമനിലക്കപ്പുറം വിജയം തങ്ങളുടെ ലക്ഷ്യമല്ലെന്നതുപോലെയായിരുന്നു ബഗാന്റെ നീക്കങ്ങള്‍. അത് ഫലം കാണുകയും ചെയ്തു. സാല്‍ഗോക്കറിനെയാണ് ബഗാന്‍ സമനിലയില്‍ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി.

സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ ഇനി കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് നടക്കുക. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലില്‍ മോഹന്‍ ബഗാന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും . രണ്ടാം സെമിയില്‍ ഡെംപോയാണ് സ്‌പോര്‍ട്ടിങ് ഗോവയുടെ എതിരാളികള്‍.

Story first published: Wednesday, January 22, 2014, 9:40 [IST]
Other articles published on Jan 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+