മലപ്പുറം/കൊച്ചി: ഫെഡറേഷന്‍ കപ്പിന്റെ ആവേശത്തിലാണ് മഞ്ചേരിയും കൊച്ചിയും. ആദ്യ മത്സരങ്ങള്‍ വിജയിച്ചതിന്റെ ആവേശത്തില്‍ ഡെംപോ ഗോവയും മുഹമ്മദന്‍സും മഞ്ചേരിയില്‍ കളത്തിലിറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷകളുമായി കേരളത്തിന്റെ സ്വന്തം ഈഗിള്‍സ് എഫ്‌സി കൊച്ചിയില്‍ ചര്‍ച്ചിലിനെതിരെ ബൂട്ട് കെട്ടും. ജനുവരി 17 വെള്ളിയാഴ്ചയാണ് മത്സരങ്ങള്‍.
മഞ്ചേരിയ പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ സ്റ്റേഡിയം ഫുട്‌ബോള്‍ പ്രേമികളാല്‍ നിറയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം ടീമുകള്‍ ഇല്ലാഞ്ഞിട്ടും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് അല്‍പം പോലും കുറവില്ല. മഞ്ചേരി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരങ്ങളില്‍ വിജയം കൊയ്ത ഡെംപോ ഗോവക്ക് ഇത്തവണ എതിരാളികള്‍ യുണൈറ്റഡ് സിക്കിം എഫ്‌സിയാണ്. സ്വന്തം നാട്ടുകാരായ കൊല്‍ക്കത്ത ഭവാനിപുര്‍ എഫ്‌സിയാണ് മുഹമ്മദന്‍സിന്റെ എതിരാളികള്‍.

കേരളത്തിന്റെ സ്വന്തം ടീമായ ഈഗിള്‍സ് എഫ്‌സിക്ക് നിര്‍ണായക മത്സരമാണ് കൊച്ചിയിലേത്. ഫെഡറേഷന്‍ കപ്പിലെ കന്നി മത്സരത്തില്‍ തന്നെ പൂണെ എഫ്‌സിയെ 1-1 ന് സമനിലയില്‍ തളക്കാനായി എന്നതാണ് ഈഗിള്‍സിന്റെ നേട്ടം. എന്നാല്‍ പരിചയ സമ്പന്നരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ കേരള ടീം എങ്ങനെ നേരിടും എന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. ചര്‍ച്ചിലിനെതിരെ ജയം നേടാനായാല്‍ ഈഗിള്‍സിന്റെ സെമി പ്രതീക്ഷ വര്‍ദ്ധിക്കും.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് മുഹമ്മദന്‍സ്-ഭവാനിപുര്‍ മത്സരം മഞ്ചേരിയില്‍ നടക്കുന്നത്. ഏഴരക്ക് ഡെംപോ-യുണൈറ്റഡ് സിക്കിം മത്സരവും നടക്കും. ക1ച്ചിയ്ല്‍ വൈകിട്ട് നാലരക്ക് യുണൈറ്റഡ് എഫ്‌സിയും പൂണെ എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. ഏഴുമണിക്കാണ് കേരള ടീം ഈഗിള്‍സ്-ചര്‍ച്ചില്‍ മത്സരം.