അത്‌ലാന്റിക്കോയെ മറികടന്ന് പുനെ ഒന്നാം സ്ഥാനത്തേക്കു കയറി
പുനെ: അത്‌ലാറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ കളത്തില്‍ ഇറങ്ങുമ്പോള്‍ പുനെക്ക് ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. ആവേശത്തോടു കൂടിയുള്ള തിരിച്ചു വരവ് കൊല്‍ക്കത്തയെ തറപറ്റിച്ചു കളഞ്ഞു. കളിയുടെ രണ്ടാം മിനിട്ടില്‍ പുനെ നേടിയ ഗോളിനെ മറികടക്കാന്‍ കൊല്‍ക്കത്തക്ക് ആയില്ല.
ഇന്ത്യന്‍ താരം ജാക്കിചന്ദ് സിങിന്റെതായിരുന്നു വിജയഗോള്‍. ഈ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. കളിയുടെ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത അതിനെ ശക്തമായി പ്രതിരോധിച്ചു.
കാണികളെ ഞെട്ടിക്കുന്നതായിരുന്നു കൊല്‍ക്കത്തയുടെ തോല്‍വി. ചാമ്പ്യന്‍മ്മാരായ കൊല്‍ക്കത്ത തോല്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാതെയായിരുന്ന കലത്തില്‍ ഇറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കളത്തില്‍ ഇറങ്ങിയ ടീമിനെ പുനെ മടക്കമില്ലാത്ത ഗോളുകള്‍ക്ക് തറപറ്റിച്ചു കളഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റുവെങ്കിലും രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ പുനെക്ക് കഴിഞ്ഞിരുന്നു. എങ്കിലും തോല്‍വിയുടെ കയ്പ് മറക്കാന്‍ വിജയം പുനെ അത്യാവശ്യമായിരുന്നു. മത്സരത്തില്‍ വിജയച്ചത്തോടെ പുനെ കൊല്‍ക്കത്തയെ മറികടന് ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. പുനെക്ക് ഒന്‍പത് പോയിന്റുകളും കൊല്‍ക്കത്തക്ക് ഏഴു പോയിന്റുകളുമാണ് ഇപ്പോള്‍.

പുനെക്ക് വീണ്ടും ജയം
അത്‌ലാന്റിക്കോയെ തറപറ്റിച്ച് പുനെക്ക് വീണ്ടും ജയം. മടക്കമില്ലാത്ത ഗോളിനാണ് പുനെ വിജയം നേടിയത്

ആദ്യ ഗോളിന്റെ ആവേശത്തില്‍
ഇന്ത്യന്‍ താരം ജാക്കിചന്ദ് സിങ് ആദ്യ ഗോളിന്റെ വിജയാഘോഷത്തില്‍

അഭിനന്ദനങ്ങള്‍
ഗോളിനു ശേഷം പരസ്പരം അഭിനന്ദിക്കുന്ന പുനെ ടീം.

തുന്‍ചായ് സാന്‍ലി
തുന്‍ചായ് സാന്‍ലിയാണ് ഹീറോ ഓഫ് ദി മാച്ച്

കൊല്‍ക്കത്തയുടെ പ്രതിരോധം
പുനെയുടെ ഗോളിനു ശേഷം ശക്തമായ പ്രതിരോധമാണ് കൊല്‍ക്കത്ത തീര്‍ത്തത്.

അര്‍ണബ് മൊണ്ടല്‍ രക്ഷകനായി
പുനെയുടെ രണ്ടു ഗോളുകള്‍ തടഞ്ഞ് കൊല്‍ക്കത്തയെ വലിയ പരാജയത്തില്‍ നിന്നും രക്ഷിച്ചത് അര്‍ണബ് ആയിരുന്നു.

പോയിന്റ് നില
കൊല്‍ക്കത്തയെ മറിക്കടന്ന് പുനെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പുനെക്ക് ഒന്‍പത് പോയിന്റുകളും കൊല്‍ക്കത്തക്ക് ഏഴു പോയിന്റുകളുമാണ് ഇപ്പോള്‍.

പുനെയുടെ ആരാധകര്‍
വിജയത്തിന്റെ ആവേശത്തില്‍ പുനെ ആരാധകര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications