Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതൊരു ഗോവന്‍ പ്രതികാരത്തിന്റെ കഥ

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈയുടെ ഗോള്‍വല നിറച്ച് ഗോവ. ലീഗിലെ ഒന്നാം സ്ഥാനം സ്വപ്‌നം കണ്ടിറങ്ങിയ ഗോവ, മറുപടിയില്ലാത്ത ഏഴ് ഗോളിന് മുംബൈയെ തറപറ്റിച്ചു. ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയം സ്വന്തമാക്കിയ ഗോവ സെമിയിലേക്ക് ഒരുപടികൂടി അടുത്തു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചിട്ടുണ്ട്.

സ്വന്തം കാണികള്‍ക്കുമുമ്പില്‍ ജയം മാത്രം സ്വപ്‌നം കണ്ടിറങ്ങിയ ഗോവ, മുംബൈയെ നിഷ്പ്രഭമാക്കി ജയിച്ചു കയറുകയായിരുന്നു. നൈജീരിയന്‍ താരം ഡുഡുവിന്റേയും ഇന്ത്യന്‍ താരം ഹവോകിപ്പിന്റേയും ഹാട്രിക്കുകളാണ് ഗോവയ്ക്ക് മിന്നും ജയം നേടിക്കൊടുത്തത്.

mumbai vs goa

34-ാം മിനിറ്റില്‍ ഡുഡുവിന്റെ മുന്നേറ്റത്തിലൂടെ ആരംഭിച്ച ഗോള്‍വേട്ട കളി അവസാനിക്കുന്നതുവരെ തുടര്‍ന്നു. 34-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ ഡുഡു ഗോളിയെത്തട്ടി നിലത്തുവീണു ഓടി എത്തിയ ഹവോകിപ്പ് അനായാസമായി ഗോള്‍ കണ്ടെത്തുകയായിരുന്നു. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ ഗോള്‍. ഐഎസ്എല്‍ ചരിത്രത്തിലെ 100മത്തെ ഗോളായിരുന്നു ഹവോകിപ്പ് വലയിലാക്കിയത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ 29-ാമത്തെ മാത്രം ഗോളാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

തുടര്‍ന്നും ഏതുനിമിഷവും ഗോള്‍ വീഴാമെന്ന നിലയിലായിരുന്നു കളി. കളിയുടെ ഒഴുക്കിന് അനുസരിച്ച് തന്നെയാണ് രണ്ടാം ഗോളും വന്നത്. 42-ാം മിനിറ്റില്‍ ലിയോമൗറ ബോക്‌സിലേക്ക് നല്‍കിയ പന്ത് വളരെ സമര്‍ദ്ദമായി ഡുഡു വലയിലാക്കുകയായിരുന്നു. ഗോവയ്ക്ക് രണ്ടാം ഗോള്‍.

രണ്ടാം പകുതിയിലും മേധാവിത്വം തുടരാന്‍ ഗോവയ്ക്കായി. കളിതുടങ്ങി 52-ാം മിനിറ്റില്‍ ഹവോകിപ്പ് തന്റെ രണ്ടാം ഗോളും ഗോവയ്ക്കായി മൂന്നാം ഗോളും നേടി. ജോഫ്രെ ഉയര്‍ത്തിനല്‍കിയ പന്ത് ഒന്നു കാല്‍ലയ്‌ക്കേണ്ട ആവശ്യമേ ഹവോകിപ്പിന് വേണ്ടിയിരുന്നുള്ളൂ.

64-ാം മിനിറ്റില്‍ ഗോവയുടെ നാലാം ഗോള്‍ ഡുഡു നേടി. നാല് ഗോള്‍ വീണിട്ടും ഉണര്‍ന്നുകളിക്കാന്‍ തയ്യാറാകാതിരുന്ന മുംബൈയുടെ പോസ്റ്റിലേക്ക് ഗോള്‍ വര്‍ഷിച്ചുകൊണ്ട് ഗോവ അവരെ ഒരിക്കലും തിരികെ വരാന്‍ കഴിയാത്ത ആഴങ്ങളിലേക്ക് തള്ളിയിട്ടു.

mumbai vs goa

67-ാം മിനിറ്റില്‍ ഡുഡു തന്റെ ഹാര്‍ട്ടിക് തികച്ചു. ലിയോ മോറ മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിച്ച് ബോക്‌സിലേക്ക് നല്‍കിയ പന്ത് ഡുഡു വലയിലാക്കി. ഗോവ 5-0ത്തിന് മുന്നില്‍.

79-ാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസ് ഗോളിലേക്ക് തൊടുത്ത ഷോട്ട് മുംബൈ ഗോളി സുബ്രതോ പാല്‍ തട്ടിയകറ്റി. ഈ പന്ത് ഹവോകിപ്പ് റീബൗണ്ടിലൂടെ വലയിലാക്കി. ഐഎസ്എലിലെ അഞ്ചാം ഹാര്‍ട്ടിക്കും ഹവോകിപ്പിന്റെ ആദ്യത്തേതും.

ആറ് ഗോള്‍ വീണതോടെ നിരാശയുടെ പടുകുഴിയില്‍ അകപ്പെട്ട മുംബൈ ആശയറ്റവരെപ്പോലെ ഗൗണ്ടില്‍ അലഞ്ഞുനടന്നു. അത് മുതലെടുത്ത് കളിച്ച ഗോവ 90-ാം മിനിറ്റില്‍ ലിയോ മൗറ റെയ്‌നാള്‍ഡോയ്ക്കു നല്‍കിയ ബാക്ക് പാസ്. റെയ്‌നാള്‍ഡോ മുകച്ച രീതിയില്‍ വലയിലാക്കുകയായിരുന്നു.

ഗോവയ്ക്കിതൊരു പ്രതികാരത്തിന്റെ കൂടി കളിയാണ് ഗോവയെ മുംബൈ, അവരുടെ നാട്ടില്‍ വച്ച് 2-0 ത്തിന് തോല്‍പ്പിച്ചതിന്റെ മറുപടിയായി ഈ മത്സരം.

Story first published: Wednesday, November 18, 2015, 12:39 [IST]
Other articles published on Nov 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+