കായികമേള: പാലക്കാടന്‍ കാറ്റ് ശമിച്ചു... എറണാകുളം തന്നെ, മികച്ച ലീഡ്, കിരീടമുറപ്പാക്കി
പാലാ: കഴിഞ്ഞ തവണ മലപ്പുറത്ത് കൈവിട്ട ഓവറോള്‍ കിരീടം എറണാകുളം പാലായില്‍ തിരിച്ചുപിടിച്ചു. 61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അവസാനദിനത്തിലെ ഉച്ചയ്ക്ക് മുമ്പ് തന്നെ എറണാകുളം ജില്ല ചാമ്പ്യന്‍പട്ടമുറപ്പാക്കി. നിലവിലെ ജേതാക്കളായ പാലക്കാട് ജില്ലയെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് എറണാകുളം വീണ്ടും ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ മലപ്പുറത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പാലക്കാടിനു മുന്നില്‍ എറണാകുളം കിരീടം കൈവിട്ടത്. എന്നാല്‍ ഇത്തവണ പാലായില്‍ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയാണ് എറണാകുളം കിരീടത്തിലേക്ക് കുതിച്ചത്. പാലക്കാടിനേക്കാള്‍ 74 പോയിന്റ് മുന്നിലാണ് ഇപ്പോള്‍ എറണാകുളം.

റിലേ, ത്രോ ഇനങ്ങളില്‍ ശക്തമായ മേധാവിത്വം നേടിയാണ് എറണാകുളം ഇത്തവണ പാലക്കാടിനെ പിന്തള്ളിയത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍, മാതിരപ്പള്ളി സ്‌കൂള്‍, കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ എന്നിവരുടെ പ്രകടനമാണ് എറണാകുളത്തിന്റെ കുതിപ്പിന് വേഗം കൂട്ടിയത്. മേളയിലെ മികച്ച സ്‌കൂളിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കോതമംഗലം മാര്‍ബേസില്‍ ഒന്നാംസ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. പാലക്കാട് കല്ലടിയും കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളുമാണ് രണ്ടു മൂന്നും സ്ഥാനങ്ങളിലുള്ളത്.
നാലു ദേശീയ റെക്കോര്‍ഡുകള്‍ മറികടക്കുന്ന പ്രകടനത്തിനും ഇത്തവണ കായികമേള
സാക്ഷിയായി. ലോങ്ജംപില്‍ സാന്ദ്ര ബാബു, ആന്‍സി സോജന്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പി, 5000 മീറ്റര്‍ ഓട്ടത്തില്‍ പി എന്‍ അജിത്ത് എന്നിവരാണ് ദേശീയ റെക്കോര്‍ഡ് പിന്തള്ളിയ പ്രകടനം നടത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications