Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് താരങ്ങളുടെ നഗ്നചിത്രങ്ങള്‍ ലീക്കായി

സാല്‍വദോര്‍: ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ക്രൊയേഷ്യന്‍ താരങ്ങളുടെ നഗ്ന ചിത്രങ്ങള്‍ പുറത്തായത് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നിറം കെടുത്തുന്നു. ഹോട്ടലിലെ സ്വമ്മിംഗ് പൂളില്‍ ലോകകപ്പ് താരങ്ങള്‍ നഗ്നരായി നീന്തുന്ന ചിത്രങ്ങളാണ് പാപ്പരാസികള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലിട്ടത്. സംഭവം വിവാദമായതോടെ ക്രൊയേഷ്യന്‍ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും തയ്യാറാകുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

താരങ്ങള്‍ കുളിച്ച പൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒൡച്ചിരുന്നാണ് കളിക്കാരുടെ കുളിസീന്‍ പകര്‍ത്തിയത്. എന്തായാലും ഫോട്ടോഗ്രാഫര്‍മാരുടെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് പത്രക്കാരെ മൊത്തെ ബോയ്‌ക്കോട്ട് ചെയ്യുകയാണ് താരങ്ങള്‍. നിങ്ങളുടെ നഗ്ന ചിത്രങ്ങള്‍ ആരെങ്കിലും പകര്‍ത്തി പരസ്യപ്പെടുത്തിയാല്‍ എങ്ങനിരിക്കും. ക്ഷുഭിതനായ ക്രൊയേഷ്യ കോച്ച് നികോ കോവാക് ചോദിച്ചു.

croatia-players

താരങ്ങള്‍ നാളെയെങ്കിലും മാധ്യമങ്ങളെ കാണുമോ അതോ ലോകകപ്പ് കഴിയുന്നത് വരെ ബഹിഷ്‌കരണം തുടരുമോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേജന്‍ ലോവ്രെന്‍, വെദ്രാന്‍ കൊര്‍ലുക തുടങ്ങിയ കളിക്കാരെയാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നത്. ലോകം മുഴുവന്‍ ചിത്രങ്ങള്‍ കണ്ടു. കൡക്കാരുടെ വികാരം എനിക്ക് മനസിലാക്കിയേ പറ്റൂ. നിങ്ങളും ഇതുവരെ നന്നായിത്തന്നെ പെരുമാറിയിരുന്നു - കോച്ച് പറഞ്ഞു.

ചിത്രങ്ങളില്‍ ഞാനില്ലാത്തത് കൊണ്ട് എനിക്ക് ഇക്കാര്യങ്ങള്‍ സംസാരിക്കാം. എന്നാല്‍ കളിക്കാരുടെ കാര്യം നോക്കൂ. അവരുടെ അഭിപ്രായവും നമ്മള്‍ മാനിക്കണം. ഞാനെന്ത് ചെയ്യാനാണ്. എനിക്കവരുടെ ചെവിയില്‍ പിടിച്ചുകൊണ്ട് വന്ന് മാധ്യമങ്ങളോട് സംസാരിക്കാന്‍ പറയാന്‍ പററില്ല. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ക്രൊയേഷ്യ ആതിഥേയരായ ബ്രസീലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു.

Story first published: Tuesday, June 17, 2014, 11:52 [IST]
Other articles published on Jun 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+