വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോസ്റ്റാറിക്ക ഉറുഗ്വേയെ അട്ടിമറിച്ചു

റിയോഡിജനീറോ: രണ്ടു തവണ ലോകചാംപ്യന്മാരായ ഉറുഗ്വേയെ ഞെട്ടിച്ചുകൊണ്ടായിരുന്നു കുഞ്ഞന്മാരായ കോസ്റ്റാറിക്കയുടെ അരങ്ങേറ്റം. ഫിഫ റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള ലാറ്റിനമേരിക്കന്‍ ടീം അനായാസ വിജയം സ്വപ്‌നം കണ്ടാണ് കളത്തിലിറങ്ങിയത്.

24ാം മിനിറ്റില്‍ പിഎസ്ജി താരമായ എഡിന്‍സണ്‍ കവാനിയുടെ പെനല്‍റ്റിയിലൂടെ ലീഡ് നേടുകയും ചെയ്തു. എന്നാല്‍ റാങ്കിങില്‍ 28ാം സ്ഥാനത്തുള്ള കോസ്റ്റാറിക്ക ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഗ്ലാമര്‍ ടീമിനെതിരേ ചരിത്രജയം സ്വന്തമാക്കി കരുത്തറിയിച്ചു.

Urugua-Costarica

54ാം മിനിറ്റിലും 57ാം മിനിറ്റിലും കോസ്റ്റാറിക്ക തിരിച്ചടിച്ചു. അതേ, മൂന്നു മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍. ആഴ്‌സണല്‍ താരമായ ജോയല്‍ കാംപെല്ലാണ് ആദ്യം നിറയൊഴിച്ചത്. വലതുമൂലയിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ പെനല്‍റ്റി ബോക്‌സിനുള്ളിലെത്തിയ പന്ത് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പ്രീമിയര്‍ ലീഗ് താരത്തിനു പിഴച്ചില്ല. ഇടം കാലുകൊണ്ടുള്ള ഷോട്ട് ഗളത്സരയുടെ കാവല്‍ക്കാരന്‍ നോക്കി നില്‍ക്കെ തന്നെ പോസ്റ്റിലേക്ക് തുളച്ചുകയറി. സ്‌കോര്‍: 1-1.

മിഡ് ഫീല്‍ഡര്‍ ക്രിസ്റ്റിയന്‍ ബൊലാനോസിന്റെ ഫ്രീകിക്കില്‍ നിന്നുമായിരുന്നു അടുത്ത ഗോള്‍. ബെല്‍ജിയം ലീഗ് താരമായ ഓസ്‌കാര്‍ ഡ്വാര്‍ട്ടെയുടെ പ്ലേസ് ചെയ്ത ഹെഡ്ഡര്‍ തടയാന്‍ ഫെര്‍ണാണ്ടോ മുസ്‌ലെരോയ്ക്ക് സാധിച്ചില്ല. സ്‌കോര്‍: 2-1. ഉറുഗ്വേയുടെ തോല്‍വിയ്ക്ക് അവസാന ആണിയടിച്ചത് മാര്‍കോ ഉറെനയാണ്. കാംപെല്ലില്‍ നിന്നുള്ള മികച്ചൊരു ത്രൂ പാസ്. അഡ്വാന്‍സ് ചെയ്ത ഗോളിയെ കബളിപ്പിച്ചുകൊണ്ടായിരുന്നു ഗോള്‍. സ്‌കോര്‍: 3-1യ

<center></center>

Story first published: Sunday, June 15, 2014, 4:42 [IST]
Other articles published on Jun 15, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X