Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റു, മരണക്കെണിയില്‍ ഇറ്റലി

അപ്രതീക്ഷിതമായത് സംഭവിച്ചു. മരണഗ്രൂപ്പില്‍ പുറത്തുപോയ ഇംഗ്ലണ്ടിന് പിന്നാലെ മുന്‍ ചാമ്പ്യന്മാരായ ഇറ്റലിക്കും മരണക്കെണി. മറ്റൊരു ലോകചമ്പ്യന്മാരായ ഉറുഗ്വെയോട് ജയിച്ചാലല്ലാതെ ഇറ്റലിക്ക് ഇനി ലോകകപ്പ് പ്രതീക്ഷകളില്ല. ബ്രസീല്‍ ലോകകപ്പിലെ കറുത്ത കുതിരകളായ കോസ്റ്റാറിക്കയാണ് കരുത്തരായ ഇറ്റലിക്ക് പണി കൊടുത്തത്. എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്ക ജയിച്ചത്.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കോസ്റ്റാറിക്ക ഇറ്റലിയുടെ വല കുലുക്കിയത്. ബ്രയാന്‍ റൂസിന്റെ വകയായിരുന്നു ഇറ്റലിയെ ഞെട്ടിച്ച ഹെഡ്ഡര്‍. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടില്‍ പുറത്താകുക എന്ന സമ്മര്‍ദ്ദത്തിലായി അതോടെ ഇറ്റലി. റഫറിയുടെ പിന്തുണയുണ്ടായിട്ട് പോലും കോസ്റ്റാറിക്കയുടെ ആക്രമണവീര്യത്തെ പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ലൂയിസ് സുവാരസിന്റെ മിന്നുന്ന ഫോമില്‍ കുതിക്കുന്ന ഉറുഗ്വെയ്‌ക്കെതിരെ ഇറ്റലിക്ക് കളി എളുപ്പമാകില്ല. മരണഗ്രൂപ്പിലെ മരണമണി അതിജീവിക്കാന്‍ ഇറ്റലിക്ക് കഴിയുമോ, ചൊവ്വാഴ്ച വരെ കാത്തിരിക്കുകയേ വഴിയുള്ളൂ.

കോ... സ്റ്റാറിക്ക

കോ... സ്റ്റാറിക്ക

ആദ്യകളിയില്‍ കരുത്തരായ ഉറുഗ്വെയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചതോടെയാണ് വല്യേട്ടന്മാര്‍ക്ക് കോസ്റ്റാറിക്കയെ കണ്ണില്‍ പിടിച്ചത്. ഇപ്പോഴിതാ ഇറ്റലിയെയും വീഴ്ത്തി ഗ്രൂപ്പ് ഡിയില്‍ നിന്നും പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി അവര്‍.

ബ്രയാന്‍ ബ്രൂസ് താരം

ബ്രയാന്‍ ബ്രൂസ് താരം

കളിയിലെ ഏകഗോള്‍ ബ്രയാന്‍ റൂസിന്റെ സംഭാവനയായിരുന്നു. നാല്‍പത്തിനാലാം മിനുട്ടിലായിരുന്നു ഇറ്റലിയുടെ ചങ്ക് തകര്‍ത്ത ആ ഹെഡ്ഡര്‍.

ബറണ്‍ കീഴടങ്ങി

ബറണ്‍ കീഴടങ്ങി

ലോകോത്തര ഗോളിയായ ബഫന്റെ കയ്യില്‍ തട്ടി പന്ത് വലയിലേക്ക് കേറുന്നത് കണ്ട ഇറ്റലി ശരിക്കും ഞെട്ടി. ഉറുഗ്വേയ്‌ക്കെതിരെ നിര്‍ണായകമായ ഒരു കളി ബാക്കിയുണ്ട് ഇറ്റലിക്ക്.

കോസ്റ്റാറിക്കയെ കണ്ട്ക്കാ

കോസ്റ്റാറിക്കയെ കണ്ട്ക്കാ

കളിക്ക് ശേഷം ഇറ്റാലിയന്‍ താരം ആന്ദ്രെ പിര്‍ലോയുടെ ജേഴ്‌സിയില്‍ കോസ്റ്റാറിക്കയുടെ സ്റ്റാര്‍ താരം ജോ കാംപെല്‍ ആരാധകര്‍ക്ക് മുന്നില്‍

അടിച്ചു മോനേ

അടിച്ചു മോനേ

ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നെവാസിനൊപ്പം വിജയം ആഘോഷിക്കുന്ന കോസ്റ്റാറിക്കന്‍ താരം ഓസ്‌കാര്‍ ഗ്രാന്‍ഡോസ്

ഒന്ന് ശ്രമിച്ചുനോക്കട്ടെ

ഒന്ന് ശ്രമിച്ചുനോക്കട്ടെ

കോസ്റ്റാറിക്കയുടെ ഓസ്‌കറില്‍ നിന്നും പന്തുമായി പോകുന്ന ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബെലോട്ടെല്ലി.

പുരുഷുവിന്റെ യുദ്ധം തീര്‍ന്നോ

പുരുഷുവിന്റെ യുദ്ധം തീര്‍ന്നോ

യുദ്ധവേഷത്തില്‍ ഇറ്റാലിയന്‍ ആരാധകര്‍. ചൊവ്വാഴ്ച ഉറുഗ്വേയോട് തോറ്റാല്‍ ഇറ്റലിയുടെ കളി തീരും

ദേ വീണു

ദേ വീണു

ഇറ്റലിയുടെ മരിയോ ബെലോട്ടെല്ലിയും കോസ്റ്റാറിക്കയുടെ യെല്‍ട്‌സിന്‍ തേജാദയും നിലത്തു വീണപ്പോള്‍

ആകാശക്കളി

ആകാശക്കളി

കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തില്‍ പന്ത് തട്ടിയകറ്റാന്‍ ബഫണിന്റെ ശ്രമം.

Story first published: Monday, June 23, 2014, 11:29 [IST]
Other articles published on Jun 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+