വിശ്വസിക്കുമോ, കോസ്റ്റാറിക്ക ചാമ്പ്യന്മാര്‍!
അത്താഴം മുടക്കാന്‍ നീര്‍ക്കോലി കടിച്ചാലും മതിയെന്നാണ് ചൊല്ല്. പക്ഷേ ഇറ്റലിയെ കടിച്ചത് വെറും നീര്‍ക്കോലികളല്ല. മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയാണ്. സമനില കൊണ്ട് പോലും പ്രീ ക്വാര്‍ട്ടറില്‍ കടക്കാമായിരുന്ന ഇറ്റലിയെ ഒറ്റഗോളിന് തോല്‍പിച്ച് ഉറുഗ്വേ അവസാന പതിനാറിലെത്തി. ക്യാപ്റ്റന്‍ ഡിയഗോ ഗോഡിന്റെ ഗോള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ലൂയിസ് സുവാരസിന്റെ കടി മാത്രമായിരുന്നു കളിയിലെ ഒരു രസം.
കളി തീരാന്‍ പത്ത് മിനുട്ട് മാത്രം ബാക്കി നില്‍ക്കേയാണ് ഇറ്റലിയുടെ ജോര്‍ജിയോ ചില്ലിയേനിയെ സുവാരസ് കടിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലാണ് ഇറ്റലി ആദ്യറൗണ്ടില്‍ പുറത്താകുന്നത്. നേരത്തെ മരണഗ്രൂപ്പില്‍ നിന്നും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും പുറത്തായിരുന്നു.
ഇംഗ്ലണ്ടിനെതിരെ സമനില നേടിയ കോസ്റ്റാറിക്ക ഗ്രൂപ്പ് ഡിയില്‍ ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

കടിച്ചുകുടഞ്ഞു
ഇറ്റലിയെ തോല്‍പിച്ച് ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെത്തിയ ഉറുഗ്വെ ടീമംഗങ്ങളുടെ ആഹ്ലാദം. ജയിച്ചേ തീരൂ എന്ന സ്ഥിതിയിലാണ് ഉറുഗ്വ ഇറ്റലിക്കെതിരെ കളിക്കാനിറങ്ങിയത്.

സമനില മതിയായിരുന്നു
ഒരു സമനില മതിയായിരുന്നു ഇറ്റലിക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍. എന്നാല്‍ ഉറുഗ്വേയ്‌ക്കെതിരായ നിര്‍ണായ മത്സരത്തില്‍ അസൂറികള്‍ ഗോളടിക്കാന്‍ മറന്നു.

ദേ ഞാന്‍ വീണു
ഇറ്റലിക്കെതിരായ കളിയില്‍ നിലത്തുവീഴുന്ന ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ്

ദേ ഇവനെന്നെ കടിച്ചു
സുവാരസ് കടിച്ചു എന്നാരോപിച്ച് തോള്‍ കാണിക്കുന്ന ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചില്ലിയേനി

ഈ ഗോള്‍ പ്രീ ക്വാര്‍ട്ടറിലേക്ക്
ജയം അനിവാര്യമായിരുന്ന കളിയില്‍ ഉറുഗ്വേയ്ക്ക് വേണ്ടി ഗോള്‍ നേടിയ ക്യാപ്റ്റന്‍ ഡിയഗോ ഗോഡിന്‍

വമ്പന്‍ തിരിച്ചുവരവ്
ആദ്യ കളി കോസ്റ്റാറിക്കയോട് തോറ്റ ഉറുഗ്വേ കരുത്തരായ ഇംഗ്ലണ്ടിനെയും പിന്നാലെ ഇറ്റലിയെയും തോല്‍പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.

നാണക്കേടായി അസൂറികള്‍
ഉറുഗ്വേയ്‌ക്കെതിരെ ഇറ്റലിയുടെ ക്ലോഡിനോ മാര്‍ചീസോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുന്നു

അതെങ്ങനെ ശരിയാകും
റഫറിയോട് തര്‍ക്കിക്കുന്ന ഇറ്റാലിയന്‍ താരങ്ങളായ ആന്ദ്രെ പിര്‍ലോയും മാര്‍കോ വെരാട്ടിയും

ഞങ്ങള്‍ ചാമ്പ്യന്മാര്‍
മരണഗ്രൂപ്പായ ഡിയില്‍ നിന്നും ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ കോസ്റ്റാറിക്ക. ബ്രസീല്‍ ലോകകപ്പിന്റെ ടീമാണ് കോസ്റ്റാറിക്ക.

ചെരിപ്പ് എറിഞ്ഞിട്ടെന്ത് കാര്യം
കോസ്റ്റാറിക്കയ്‌ക്കെതിരായ കളിക്ക് ശേഷം ഷൂ വലിച്ചെറിയുന്ന ഇംഗ്ലീഷ് താരം ഫ്രാങ്ക് ലാംപാര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications