Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: മെഡല്‍ക്കൊയ്ത്തിനു ഇന്ത്യ, ക്രിക്കറ്റ് 29 മുതല്‍- ഇന്ത്യയുടെ ഷെഡ്യൂള്‍ അറിയാം

ടോക്കിയോ ഒളിംപിക്‌സിലെ അഭിമാനകരമായ പ്രകടനത്തിനു ശേഷം ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്. ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമിലാണ് ഗെയിംസിനു വ്യാഴാഴ്ച തിരി തെളിയുന്നത്. ആദ്യ ദിനം ഉദ്ഘാടനച്ചടങ്ങുകള്‍ മാത്രമേയുള്ളൂ. വെള്ളിയാഴ്ചയാണ് മല്‍സരച്ചൂടിലേക്കു കടക്കുക. 215 പേരുള്‍പ്പെട്ട സംഘത്തെയാണ് ഇത്തവണ ഗെയിംസിനായി ഇന്ത്യ അയച്ചിരിക്കുന്നത്.

ആഗസ്റ്റ് എട്ടു വരെ നീളുന്ന ഗെയിംസില്‍ മെഡല്‍ക്കൊയ്ത്ത് നടത്തി മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. 2018ല്‍ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന അവസാനത്തെ ഗെയിംസില്‍ ഇന്ത്യക്കു ലഭിച്ചത് 66 മെഡലുകളായിരുന്നു. ഇത്തവണ 75-80 മെഡലുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

1

ജാവ്‌ലിന്‍ ത്രോയിലെ സൂപ്പര്‍ താരമായ നീരജ് ചോപ്ര പരിക്കുകാരണം പിന്‍മാറിയതിനാല്‍ ബാഡ്മിന്റണ്‍ സ്റ്റാര്‍ പിവി സിന്ധുവായിരിക്കും ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക. വനിതാ ക്രിക്കറ്റ് മല്‍സര ഇനമായി ഉള്‍പ്പെടുത്തിയ ആദ്യത്തെ ഗെയിംസ് കൂടിയാണ് ഇത്തവണത്തേത്. ടി20 ഫോര്‍മാറ്റിലായിരിക്കും മല്‍സരങ്ങള്‍. ഇന്ത്യയെ നയിക്കുന്നത് ഹര്‍മന്‍പ്രീത് കൗറാണ്. ഗെയിംസില്‍ ഇന്ത്യയുടെ ഫുള്‍ ഷെഡ്യൂള്‍ അറിയാം.

അത്‌ലറ്റിക്‌സ്

അത്‌ലറ്റിക്‌സ്

ജൂലൈ 30 -നിതേന്ദര്‍ റാവത്ത് (പുരുഷ മാരത്തണ്‍)
ആഗസ്റ്റ് 2
അവിനാഷ് സേബ്ള്‍ (3000 മീ സ്റ്റീപ്പ്ള്‍ചേസ്)
എം ശ്രീശങ്കര്‍ (ലോങ്ജംപ്)
മുഹമ്മദ് അനീസ് യഹിയ (ലോങ് ജംപ്)
ധനലക്ഷ്മി ശേഖര്‍ (വനിതകളുടെ 100 മീ)
ജ്യോതി യാരാജി (വനിതകളുടെ 100 മീ ഹര്‍ഡില്‍സ്)
മന്‍പ്രീത് കൗര്‍ (വനിതകളുടെ ഷോട്ട്പുട്ട്)
നവ്ജീത് കൗര്‍ ധില്ലന്‍ (വനിതകളുടെ ഡിസ്‌കസ് ത്രോ)
ആഗസ്റ്റ് 3
ബി ഐശ്വര്യ (ട്രിപ്പിള്‍ ജംപ്)

3

ആഗസ്റ്റ് 5
അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജംപ്)
പ്രവീണ്‍ ചിത്രവേല്‍ (ട്രിപ്പിള്‍ ജംപ്)
എല്‍ദോസ് പോള്‍ (ട്രിപ്പിള്‍ ജംപ്)
ഡിപി മനു (ജാവ്‌ലിന്‍ ത്രോ)
രോഹിത് യാദവ് (ജാവ്‌ലിന്‍ ത്രോ)
സന്ദീപ് കുമാര്‍ (10 കിമി നടത്തം)
അമിത് ഖാത്രി (10 കിമി നടത്തം)
ബി ഐശ്വര്യ (ലോങ്ജംപ്)
ആന്‍സി സോജന്‍ (ലോങ്ജംപ്)
അന്നു റാണി (ജാവ്‌ലിന്‍ ത്രോ)
ശില്‍പ റാണി (ജാവ്‌ലിന്‍ ത്രോ)
മഞ്ജു ബാല സിങ് (ഹാമര്‍ ത്രോ)
സരിത റോമിത് സിങ് (ഹാമര്‍ ത്രോ)

ആഗസ്റ്റ് 6
അമോജ് ജേക്കബ് (4-400 റിലേ)
നോഹ നിര്‍മല്‍ ടോം (4-400 റിലേ)
ആരോക്യ രാജീവ് (4-400 റിലേ)
മുഹമ്മദ് അജ്മല്‍ (4-400 റിലേ)
നാഗനത്തന്‍ പാണ്ഡി (4-400 റിലേ)
രാജേഷ് രമേഷ് (4-400 റിലേ)
ഭാവ്‌ന ജാട്ട് (10 കിമി നടത്തം)
പ്രിയങ്ക ഗോസ്വാമി (10 കിമി നടത്തം)
ഹിമ ദാസ് (4-100 മീ റിലേ)
ദ്യുതി ചന്ദ് (4-100 മീ റിലേ)
ശ്രബാനി നന്ദ (4-100 മീ റിലേ)
എംവി ജില്‍ന (4-100 മീ റിലേ)
എന്‍എസ് സിമി (4-100 മീ റിലേ)

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

ബാഡ്മിന്റണ്‍

ബാഡ്മിന്റണ്‍

ജൂലൈ 29
അശ്വിനി പൊന്നപ്പ (മിക്‌സഡ് ഡബിള്‍സ്)
സുമീത് റെഡ്ഡി (മിക്‌സഡ് ഡബിള്‍സ്)
ആഗസ്റ്റ് 3
പിവി സിന്ധു (സിംഗിള്‍സ്)
ആകര്‍ഷി കാശ്യപ് (സിംഗിള്‍സ്)
ലക്ഷ്യ സെന്‍ (സിംഗിള്‍സ്)
കെ ശ്രീകാന്ത് (സിംഗിള്‍സ്)
ആഗസ്റ്റ് 4
ട്രീസ ജോണി (വനിതാ ഡബിള്‍സ്)
ഗായത്രി ഗോപിചന്ദ് (വനിതാ ഡബിള്‍സ്)
സാത്വിക് സായിരാജ് (ഡബിള്‍സ്)
ചിരാഗ് ഷെട്ടി (ഡബിള്‍സ്)

ബോക്‌സിങ്

ബോക്‌സിങ്

ജൂലൈ 30
അമിത് പംഗല്‍ (51 കിഗ്രാം)
മുഹമ്മദ് ഹുസമുദ്ദീന്‍ (57 കിഗ്രാം)
ശിവ ഥാപ്പ (63.5 കിഗ്രാം)
രോഹിത് ടോക്കസ് (67 കിഗ്രാം)
സുമീത് കുണ്ടു (75 കിഗ്രാം)
ആശിഷ് ചൗധരി (80 കിഗ്രാം)
സഞ്ജീത്ത് (92 കിഗ്രാം)
സാഗര്‍ (92പ്ലസ് കിഗ്രാം)
നീതു (48 കിഗ്രാം)
നിഖാത് സറീന്‍ (50 കിഗ്രാം)
ജാസ്മിന്‍ (60 കിഗ്രാം)
ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ (70 കിഗ്രാം)

ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

വനിതാ ക്രിക്കറ്റ്

വനിതാ ക്രിക്കറ്റ്

ജൂലൈ 29: ഇന്ത്യ- ഓസ്‌ട്രേലിയ
ജൂലൈ 31 :ഇന്ത്യ - പാകിസ്താന്‍
ആഗസ്റ്റ് 3 : ഇന്ത്യ- ഓസ്‌ട്രേലിയ

 ഹോക്കി

ഹോക്കി

പുരുഷ വിഭാഗം
ജൂലൈ 31 : ഇന്ത്യ - ഘാന
ആഗസ്റ്റ് 1: ഇന്ത്യ ഇംഗ്ലണ്ട്
ആഗസ്റ്റ് 3: ഇന്ത്യ- കാനഡ
ആഗസ്റ്റ് 4: ഇന്ത്യ- വെയ്ല്‍സ്

വനിതാ വിഭാഗം
ജൂലൈ 29: ഇന്ത്യ- ഘാന
ജൂലൈ 30 : ഇന്ത്യ- വെയ്ല്‍സ്
ആഗസ്റ്റ് 2 : ഇന്ത്യ- ഇംഗ്ലണ്ട്
ആഗസ്റ്റ് 3 : ഇന്ത്യ- കാനഡ

ടേബിള്‍ ടെന്നീസ്

ടേബിള്‍ ടെന്നീസ്

പുരുഷ ടീം

ജൂലൈ 29- റൗണ്ട് 1, 2
ജൂലൈ 30- റൗണ്ട് 3
ജൂലൈ 31- ക്വാര്‍ട്ടര്‍ ഫൈനല്‍
ആഗസ്റ്റ് 1- സെമി ഫൈനല്‍
ആഗസ്റ്റ് 2- ഫൈനല്‍

വനിതാ വിഭാഗം
ജൂലൈ 29- റൗണ്ട് 1, 2
ജൂലൈ 30- റൗണ്ട് 3
ജൂലൈ 31- ക്വാര്‍ട്ടര്‍ ഫൈനല്‍
ആഗസ്റ്റ് 1- സെമി ഫൈനല്‍
ആഗസ്റ്റ് 2- ഫൈനല്‍

ഭാരോദ്വഹനം

ഭാരോദ്വഹനം

ജൂലൈ 30- മീരാ ഭായ് ചാനു (55 കിഗ്രാം), സങ്കേത് മഹാദേവ് (55 കിഗ്രാം), റിഷികാന്ത സിങ് (55 കിഗ്രാം)
ജൂലൈ 31- ബിന്ദ്യറാണി ദേവി ( 59 കിഗ്രാം), ജെറമി ലാല്‍റിന്നുഗ (67 കിഗ്രം), അചിന്ത ഷ്യുലി (73 കിഗ്രാം).
ആഗസ്റ്റ് 1- പോപ്പി ഹസാരിക (64 കിഗ്രാം), അജയ് സിങ് (81 കിഗ്രാം)
ആഗസ്റ്റ് 2- ഉഷ കുമാര (87 കിഗ്രാം), പൂര്‍ണിമ പാണ്ഡെ (87 പ്ലസ് കിഗ്രാം), വികാസ് താക്കൂര്‍ (96 കിഗ്രാം), വെങ്കട്ട് രാഹുല്‍ (96 കിഗ്രാം)

ഗുസ്തി

ഗുസ്തി

ആഗസ്റ്റ് 5- ബജ്‌രംഗ് പൂനിയ (65 കിഗ്രാം), ദീപക് പൂനിയ (86 കിഗ്രാം), മോഹിത് ഗ്രെവാള്‍ (125 കിഗ്രാം), അന്‍ഷു മാലിക്ക് (57 കിഗ്രാം), സാക്ഷി മാലിക്ക് (62 കിഗ്രാം), ദിവ്യ കക്രാന്‍ (68 കിഗ്രാം).

ആഗസ്റ്റ് 6- രവികുമാര്‍ ദഹിയ (57 കിഗ്രാം), നവീന്‍ (74 കിഗ്രാം), ദീപക് (97 കിഗ്രാം), പൂജ ഗെലോട്ട് (50 കിഗ്രാം), വിനേഷ് ഫോഗട്ട് (53 കിഗ്രാം), പൂജ സിഹാഗ് (76 കിഗ്രാം)

Story first published: Wednesday, July 27, 2022, 14:49 [IST]
Other articles published on Jul 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+