വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാമ്പ്യന്‍സ് ലീഗ്: ബയേണ്‍, റയല്‍ മുന്നോട്ട്

By Soorya Chandran

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ഗീരില്‍ പ്രമുഖ ടീമുകളായ ബയേണ്‍ മ്യൂണിക്, റയല്‍ മാന്‍ഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവക്ക് മുന്നേറ്റം.

ബയേണ്‍ മ്യൂണിക് സിഎസ്‌കെഎ മോസ്‌കോയേയും റയല്‍ മാന്‍ഡ്രിഡ് ഗലാട്ടസറേയേയും ആണ് തോല്‍പിച്ചത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് പ്രകടനത്തോടെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് റയല്‍ വിജയം പിടിച്ചെടുത്തത്.

Champions League

ഡേവിഡ് അല്‍ബയുടെ നാലാം മിനിട്ടിലെ കിടിലന്‍ ഗോളോട് കൂടിയാണ് ബയേണ്‍ തുടങ്ങിയത്. മരിയോ മാന്‍ഡ്‌സുക്കിക്, അര്‍ജെന്‍ റോബന്‍ എന്നിവരുടെ ഗോളുകളോടെ മത്സരം ബയേണ്‍ ഏകപക്ഷീയമായി സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിലെ ബയേണിന്റെ മുഖ്യ ശത്രു മാഞ്ചസ്റ്റര്‍ സിറ്റിയും വിജയത്തോടെയാണ് തുടങ്ങിയത്. വിക്ടോറിയന്‍ പ്ലസെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി അടിയറവ് പറയിപ്പിച്ചത്.

ക്ലാസ്സിക് താരങ്ങളുടെ ക്ലാസ്സിക് പ്രകടനങ്ങളാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരങ്ങള്‍ക്ക് ശരിക്കും നിറം പകര്‍ന്നത്. അതില്‍ പ്രധാനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോള്‍ തന്നെ. അത്ര തന്നെ പ്രമുഖരല്ലാത്ത ഗലാട്ടസറേയെ തകര്‍ക്കാന്‍ ഈ ഗോളുകള്‍ തന്നെ ധാരാളമായിരുന്നു. റൊണാള്‍ഡോയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് ഹാട്രിക് ആയിരുന്നു ഇ്ത.

വെയ്ന്‍ റൂണിയായിരുന്നു മറ്റൊരു താരം. മികച്ച രണ്ട് ഗോളുകള്‍ നേടിയ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം സമ്മാനിച്ചു. ബയെര്‍ സിവര്‍കുസെനിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. യുണൈറ്റഡ് നാല് ഗോളുകള്‍ നേടിയപ്പോള്‍ എതിരാളികള്‍ക്ക് രണ്ട് ഗോളുകള്‍ നേടാനെ കഴിഞ്ഞുള്ളു.

Story first published: Wednesday, September 18, 2013, 10:25 [IST]
Other articles published on Sep 18, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X